
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, നർത്തകൻ തുടങ്ങി മലയാള സിനിമയിൽ ലാൽ സാന്നിദ്ധ്യമറിയിച്ച മേഖലകൾ നിരവധിയാണ്. അഭിനയത്തിലും വില്ലനായും കൊമേഡിയനായും സ്വഭാവനടനായും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തുകയാണ് ലാലിന്റെ മകൻ ജീന്‍ പോള്‍ ലാല്‍. ജീനിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം ഡ്രൈവിങ് ലൈസന്‍സ് വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ലാല്‍.
മകന്‍ കുട്ടിയായിരിക്കുമ്പോൾ ഒക്കത്തെടുത്ത് നിൽക്കുന്ന ചിത്രവും ഇപ്പോൾ തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നും ഇന്നും എന്ന് അടിക്കുറിപ്പിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് അച്ഛന്റെ ഒക്കത്ത് ഇരിക്കുന്ന കുറുമ്പന്‍ ചെക്കന്‍ താടിയൊക്കെ വളര്‍ന്ന് അച്ഛനോളം ആയല്ലോ എന്നാണ് ചിത്രം കണ്ട ആരാധകരുടെ കമന്റ്. ഇതില്‍ ഏതാ അപ്പന്‍ എന്ന് പറഞ്ഞുതരാന്‍ പറയുന്നവരും നിരവധിയാണ്. ലാലിന്റെ സൗന്ദര്യത്തെ കുറിച്ചാണ് മിക്കവരുടെയും കമന്റ്. എങ്ങനെയാണ് ഈ പ്രായത്തിലും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ