'നിങ്ങൾ ഒടുക്കത്തെ ഗ്ലാമറാടോ'; ലാലിന്റെ വിവാഹചിത്രം വൈറൽ

Published : Aug 26, 2019, 03:42 PM ISTUpdated : Aug 26, 2019, 05:05 PM IST
'നിങ്ങൾ ഒടുക്കത്തെ ഗ്ലാമറാടോ'; ലാലിന്റെ വിവാഹചിത്രം വൈറൽ

Synopsis

മിന്നുകെട്ട് കഴിഞ്ഞ് ലാൽ ഭാര്യ നാൻസിയുമായി പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു

നടനായും സംവിധായകനായും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ലാൽ. സാമൂഹ്യമാധ്യമങ്ങൾ സജീവമായ താരം 32 വർഷം പഴക്കമുള്ള തന്റെ വിവാഹ ചിത്രം ആരാധകർക്കായി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കു വച്ചു. മിന്നുകെട്ട് കഴിഞ്ഞ് ഭാര്യ നാൻസിയുമായി ലാൽ പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

32 വർഷങ്ങൾക്കു മുൻപും ഫ്രീക്കനാണല്ലോ ,വിവാഹ വാർഷികാശംസകൾ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകാനായി എത്തുന്ന ബ്രഹമാണ്ഡ ചിത്രം സാഹോയാണ് ലാലിന്റെതായി തിയേറ്ററിലെത്തുന്ന പുതിയ ചിത്രം.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍