
ലാലു അലക്സ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഇമ്പം. സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. നായകനായ ലാലു അലക്‌സിനൊപ്പം ഇമ്പമെന്ന ചിത്രത്തില്‍ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മുഴുനീള ഫാമിലി എന്‍റര്‍ടെയ്‍ൻര്‍ ചിത്രമായിരിക്കും ഇമ്പം.
ലാലു അലക്സ് 1978ൽ പുറത്തിറങ്ങിയ ചിത്രമായ ഈ ഗാനം മറക്കുമോ എന്ന ഹിറ്റിലൂടെയായിരുന്നു സിനിമാ ജീവിതം ആരംഭിച്ചത്. 1980 മുതൽ 1990 വരെ വില്ലൻ കഥാപാത്രങ്ങള്‍ ചെയ്‍തിരുന്ന ലാലു അലക്‍സ് തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വഭാവ നടനായും സഹനടനായും അഭിനയിച്ച ശേഷം കോമഡിയിലേക്ക് വഴിമാറി. കോമഡി റോളുകളുകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി ലാലു അലക്സ് മാറി. പെൺകുട്ടികളുടെ അച്ഛനായി എത്തിയ വേഷമെല്ലാം താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ലാലു അലക്സ് 250ലധികം മലയാള സിനിമകളില്‍ വേഷമിട്ടു. ലാലു അലക്സ് മൂന്ന് തമിഴ് സിനിമകളിലും എത്തിയിരുന്നു. മഞ്ഞ് പോലൊരു പെൺകുട്ടി എന്ന സിനിമയിലെ പ്രകടനത്തിന് 2004ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‍കാരം ലാലു അലക്സിനെ തേടിയെത്തി.
ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് ഇമ്പത്തിന്റെ നിര്‍മാണം. ഡോ മാത്യു മാമ്പ്രയാണ് നിര്‍മാണം. ഛായാഗ്രഹണം നിജയ് ജയന്‍ ആണ്. സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍. സംഗീതം പി എസ് ജയഹരി, ആര്‍ട്ട് ആഷിഫ് എടയാടന്‍, കോസ്റ്റ്യൂം സൂര്യ ശേഖര്‍, മേക്കപ്പ് മനു മോഹന്‍, സൗണ്ട് റെക്കോർഡിങ് രൂപേഷ് പുരുഷോത്തമൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അബിന്‍ എടവനക്കാട്, ഡിസൈന്‍സ് രാഹുൽ രാജ്, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് വിനു വിശ്വൻ, ആക്ഷൻ ജിതിൻ വക്കച്ചൻ, സ്റ്റിൽസ് സുമേഷ് സുധാകരൻ, പിആർഒ പി ശിവപ്രസാദ്, മാർക്കറ്റിങ് സ്നേക്ക് പ്ലാന്റ് എൽഎൽപി എന്നിവരാണ് മറ്റ് പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക