Lara Dutta|'ഡേറ്റിംഗ് ആപില്‍ ഞാൻ ഇല്ല', സത്യാവസ്ഥ വെളിപ്പെടുത്തി നടി ലാറ ദത്ത

Web Desk   | Asianet News
Published : Nov 08, 2021, 09:36 PM IST
Lara Dutta|'ഡേറ്റിംഗ് ആപില്‍ ഞാൻ ഇല്ല', സത്യാവസ്ഥ വെളിപ്പെടുത്തി നടി ലാറ ദത്ത

Synopsis

ഡേറ്റിംഗ് ആപില്‍ താൻ ഇല്ലെന്ന് വ്യക്തമാക്കി നടി ലാറ ദത്ത.

നടി ലാറ ദത്തയ്‍ക്ക് (Lara dutta) ഡേറ്റിംഗ് ആപില്‍ (Dating App) പ്രൊഫൈലുണ്ടെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലാറ ദത്തയെക്കുറിച്ച് അത്തരത്തില്‍  മീമുകളും പ്രചരിച്ചു. ഡേറ്റിംഗ് ആപ്പുണ്ടെന്ന തരത്തില്‍ ലാറാ ദത്തയ്‍ക്ക് നിരവധി സന്ദേശങ്ങളും ലഭിച്ചു. ലാറാ ദത്ത തന്നെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുയാണ് ഇപോള്‍.

ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ലാറ ദത്തയുടെ പ്രതികരണം. കഴിഞ്ഞ ദിവസംമുതല്‍ തന്റെ ഫീഡില്‍ ചില മീമുകളും സന്ദേശങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഡേറ്റിംഗ് ആപില്‍ തനിക്ക് പ്രൊഫൈലുണ്ടെന്നാണ് അവര്‍ പറയുന്നത്. അത് ശരിയല്ലെന്ന് താൻ ഓരോരുത്തരോടും പറഞ്ഞ് മടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ലൈവില്‍ താൻ വന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്ന് വിചാരിച്ചത്. ഒരു ഡേറ്റിംഗ് ആപിലും താൻ ഇല്ല എന്നും ലാറ ദത്ത പറയുന്നത്.

മറ്റൊരു കാര്യം, താൻ ഡേറ്റിംഗ് ആപുകള്‍ക്ക് എതിരല്ല. ഡേറ്റിംഗ് ആപുകള്‍ മറ്റൊരു തരത്തില്‍ രസകരമാണ്. വ്യക്തിപരമായി താനില്ല എന്നു മാത്രമേയുള്ളൂ. പ്രചരിക്കുന്ന മീമുകളെല്ലാം തെറ്റാണ് എന്ന് വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാമില്‍ ആരാധകരോട് ലാറ ദത്ത വെളിപ്പെടുത്തി. 

ബോളിവുഡ് ലോകത്ത് ലാറ ദത്ത ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു. ലാറ ദത്ത ബോളിവുഡില്‍ ആന്ദാസ് എന്ന ചിത്രത്തിലൂടെയാണ് എത്തിയത്. ആൻ: മെൻ അറ്റ് വര്‍ക്ക്, നോ എൻട്രി, പാര്‍ട്‍ണല്‍, ഡു നോട് ഡിസ്റ്റേര്‍ബ് തുടങ്ങിയവയാണ് ലാറ ദത്തയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍. ടെന്നീസ് താരം മഹേഷ് ഭൂപതിയാണ് ലാറ ദത്തയുടെ ജീവിത പങ്കാളി.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്