
കേരളക്കരയേയും ഉറ്റവരേയും ഉടയവരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയായിരുന്നു കലാഭവൻ നവാസിന്റെ വിയോഗം. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രിയ താരത്തിന്റെ വിയോഗം. അവസാന നാളുകളിൽ നവാസ് അഭിനയിച്ച രണ്ട് സിനിമകളായിരുന്നു ടിക്കി ടാക്കയും പ്രകമ്പനവും. ഇരു ചിത്രങ്ങളിലും ഏറെ വ്യത്യസ്തമായ വേഷങ്ങളാണ് നവാസ് ചെയ്തതും. ഇപ്പോഴിതാ സിനിമകളെ കുറിച്ച് നവാസിന്റെ മക്കൾ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. വാപ്പിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണെന്നും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണമെന്നും ഇവർ പറയുന്നു.
"വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് "TIKITAKA യും" "പ്രകമ്പനവും". TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ character intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു Fight sequence ഉം രണ്ട് ഷോട്ടും മാത്രം pending ഉള്ളു. Fight സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്!! "ഈ സിനിമയുടെ 𝐌𝐚𝐤𝐢𝐧𝐠 𝐒𝐮𝐩𝐞𝐫 ആണ്", അതുകൊണ്ട് തന്നെ fight sequence ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു. ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. പ്രകമ്പനവും different character ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ - കോമഡി മൂവി ആണ്. "രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് ". രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്", എന്നാണ് നവാസിന്റെ മക്കളുടെ വാക്കുകൾ.
ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ടിക്കി ടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് പ്രകമ്പനം. 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ