
മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെയും കേരളക്കര മുക്തമായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. പ്രിയ കലാകാരന്റെ, സുഹൃത്തിന്റെ വിയോഗം ഇതുവരെയും പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി വന്ന വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സുധി മരിച്ചതിന് പിന്നാലെ അദ്ദേഹത്തോടൊപ്പം മുൻപ് എടുത്ത റീൽസും ഫോട്ടോയുമൊക്കെ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്തെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു രേണുവിന്റെ പോസ്റ്റ്.
"വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ഇട്ടു ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്", എന്നാണ് രേണു ഇൻസ്റ്റയിൽ കുറിച്ചത്. എനിക്കിനി ഇത് പറയാൻ വയ്യ. സുധിച്ചേട്ടൻ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കുമെന്നും രേണു കുറിച്ചു.
"ഈ റീൽസ് ഏട്ടൻ ഉള്ളപ്പോഴുള്ളതാണെന്ന് നിങ്ങൾക്കെല്ലാം അറിയാല്ലോ. ഇന്നലെ നൈറ്റ് ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റ ഉപയോഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം.. ഞാൻ ഇൻസ്റ്റ, എഫ്ബി എല്ലാം ലോഗ് ഔട്ട് ആക്കുവാ", എന്നാണ് മറ്റൊരു പോസ്റ്റിൽ രേണു പറയുന്നത്. പിന്നാലെ നിരവധി പേരാണ് രേണുവിന് പിന്തുണയുമായി രംഗത്തെത്തിയത്.
'ഭാര്യയെ ഓർത്ത് അഭിമാനം'; വിമാന യാത്രയിൽ രോഗിയെ രക്ഷിച്ച് നീരജ, പോസ്റ്റുമായി റോൺസൺ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ