
കേരളപ്പിറവി ദിനമായ ഇന്നലെ കേരളം കേട്ടത് നടി പ്രിയയുടെ മരണ വാർത്തയാണ്. എട്ട് മാസം ഗർഭിണി ആയിരിക്കെ ഹൃദയാഘാതം മൂലം ആയിരുന്നു പ്രിയയുടെ വിയോഗം. പ്രിയ സഹപ്രവർത്തകയുടെ വിയോഗം താങ്ങാനാകാതെ കണ്ണീരണിഞ്ഞ സഹപ്രവർത്തകരുടെ വാർത്തകളും പുറത്തുവന്നു. പ്രിയ പ്രസവിച്ച കുഞ്ഞ് നിലവിൽ ഐസിയുവിൽ തുടരുകയാണ്. ഈ അവസരത്തിൽ പ്രിയയുടെ അച്ഛന്റെ വാക്കുകൾ ഓരോരുത്തരുടെയും മനസിൽ നോവുണർത്തുക ആണ്.
"ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഡയേറിയ കൂടി പിടിപെട്ടു അവൾക്ക്. ഒപ്പറേഷൻ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ ആള് പോയി. എട്ടാം മാസം തികയുന്നതെ ഉണ്ടായിരുന്നുള്ളൂ. പ്രിയ ഗൈനകോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയാണിത്. കൊച്ചിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് പറയുന്നത്. വേറെ ആശുപത്രിയിലോട്ട് മാറ്റിയാലും ജീവൻ നിലനിർത്താൻ ചാന്‍സ് കുറവാണെന്നാണ് പറയുന്നത്. എന്തു ചെയ്യാനാ..നഷ്ടപ്പെട്ടുപോയി. എന്റെ ഒരേയൊരു മകളാണ്. അവൾ മാത്രമെ ഉള്ളൂ ഞങ്ങൾക്ക്", എന്നാണ് പ്രിയയുടെ അച്ഛൻ ഫിൽമി ബീറ്റ്സിനോട് പറഞ്ഞത്.
പാർശ്വഫലം ഉണ്ടെന്നറിയാം, പക്ഷേ വിഷാദം തോന്നുമ്പോൾ അത് കഴിച്ചേ പറ്റൂ: തുറന്നുപറഞ്ഞ് ശാലിൻ
കഴിഞ്ഞ ദിവസം ആണ് ഡോക്ടർ കൂടി ആയ പ്രിയ മരിച്ച വിവരം നടൻ കിഷോര്‍ സത്യ അറിയിച്ചത്. എംബിബിഎസ് നേടിയ പ്രിയ പിആര്‍എസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ പഠിച്ചു കൊണ്ടിരിക്കവെ ആണ് മരണം. ബംഗ്ലൂരു സ്വദേശിയായ ശരവണനാണ് പ്രിയയുടെ ഭര്‍ത്താവ്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..