'സൈക്കോളജിസ്റ്റ് ആണെന്ന് ലെന പറഞ്ഞത് കള്ളമോ'; നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധരുടെ സംഘടന 

Published : Nov 02, 2023, 01:18 PM ISTUpdated : Nov 02, 2023, 01:20 PM IST
'സൈക്കോളജിസ്റ്റ് ആണെന്ന് ലെന പറഞ്ഞത് കള്ളമോ'; നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധരുടെ സംഘടന 

Synopsis

'ലെന ഒരു അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ അല്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ  രജിസ്‌ട്രേഷനോ ഇല്ല'.

കൊച്ചി: നടി ലെനക്കെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൻ രം​ഗത്ത്. ലെന ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ ആണെന്ന വ്യാജേന പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധവും ക്ലിനിക്കൽ സൈക്കോളജിയെപ്പറ്റിത്തന്നെ തെറ്റായ ധാരണകൾ സൃഷ്‌ടിക്കാനും ഇടവരുത്തുന്നതുമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൻ ചുണ്ടിക്കാട്ടി. 

ലെന ഒരു അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ അല്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ  രജിസ്‌ട്രേഷനോ ഇല്ല. അവർ പറയുന്ന അഭിപ്രായങ്ങൾക്ക്‌ ക്ലിനിക്കൽ സൈക്കോളജി രംഗത്തെ വൈദഗ്‌ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ല. അവരുടെ പ്രസ്‌താവനകൾക്ക്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റുകൾക്കോ അസോസിയേഷനോ ഒരു ഉത്തരവാദിത്തവുമില്ല. ക്ലിനിക്കൽ സൈക്കോളജി അടക്കം ഏത്‌ ആരോഗ്യ മേഖലയിലെയും പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടുന്നവർ ആ രംഗത്ത്‌ കൃത്യമായ യോഗ്യതയുള്ള യഥാർഥ പ്രൊഫഷണലുകളെ സമീപിക്കണമെന്നും  സംസ്‌ഥാന പ്രസിഡന്റ് ഡോ. എ ശ്രീലാലും ജനറൽ സെക്രട്ടറി ഡോ. വി. ബിജിയും അഭ്യർഥിച്ചു.

Read More.... കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസി ആയിരുന്നു, അക്കാര്യത്തില്‍ സ്വാധീനിച്ചത് ലാലേട്ടന്‍: നടി ലെന

കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജി രംഗത്തിന്റെ ധാർമ്മികതയും നിലവാരവും ഉയർത്തിപ്പിടിക്കാനാണ്‌ ഇത്തരത്തിലൊരു പ്രസ്‌താവനയെന്നും അവർ വ്യക്തമാക്കി. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു