ഉള്ള് പൊള്ളിക്കുന്ന പ്രമേയം; കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടി 'ലോ ആന്‍ഡ് ഓര്‍ഡര്‍'

Published : Sep 23, 2026, 08:17 AM IST
law and order malayalam movie got attention of family audience prakash varma mammootty ranjith

Synopsis

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ 'ലോ ആന്‍ഡ് ഓര്‍ഡര്‍' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു

ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി പ്രകാശ് വര്‍മ്മ. ഒപ്പം അഞ്ച് പുതുമുഖങ്ങളും രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനായി സാക്ഷാല്‍ മമ്മൂട്ടിയും. തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രത്തിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് കാരണങ്ങള്‍ ഇതൊക്കെ ആയിരുന്നു. അതേസമയം ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ ആകര്‍ഷിക്കപ്പെടാന്‍ ഒരു പ്രധാന കാരണമുണ്ട്. ചിത്രം പറയുന്ന വിഷയം തന്നെയാണ് അത്.

ഇന്നത്തെ യുവത്വത്തിന്‍റെ സ്വാഭാവിക വളര്‍ച്ചയ്ക്കും വികാസത്തിനും കാതലായ ഭീഷണി സൃഷ്ടിക്കുന്ന ലഹരി മാഫിയയെക്കുറിച്ചാണ് അത്. ലഹരിക്ക് ബലിയാടാകുന്നവരുടെ ജീവിതത്തിലേക്ക് കണ്ണോടിക്കുകയാണ് ലോ ആൻ്റ് ഓർഡർ. ലഹരി മാഫിയയുമായി അങ്കം കുറിക്കുന്ന അഞ്ച് യുവ പൊലീസ് ഉദ്യോഗസ്ഥരും അവരുടെ സീനിയർ ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന ബാലഗോപാലും ഭാര്യ വേണിയും (അഭിരാമി ) നടത്തുന്ന പോരാട്ടം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. മാഫിയ സംഘത്തിൻ്റെ ഇരയാകുന്ന അരുൺ അയ്യപ്പൻ ചിത്രം കാണുന്നവരുടെ മുഴുവൻ നോവായി മാറുന്നു. ഇത് കുടുംബങ്ങളെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുകയാണ്. ശക്തമായ കുടുംബമുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നുണ്ട്. പുതിയ അഭിനേതാക്കളെയും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസിം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഉദയ് കൃഷ്ണ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറുകളില്‍ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവരാണ്. പിആര്‍ഒ- വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

4-ാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; ദാദാ സാഹെബ് ഫാൽക്കെ അവാര്‍ഡ് അനന്ത് നാഗിന്
പൃഥ്വി ചിത്രം 'ഖലീഫ' ജൂക്ബോക്സ് പുറത്ത്; സംഗീതം ജേക്സ് ബിജോയ്