അന്ന എന്ന കഥാപാത്രത്തെയാണ് അഭിനയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അന്ന എന്നാണ് ചിത്രത്തിൽ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ചിത്രത്തിൻ്റെ സഹനിർമ്മാണം ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയുമാണ്.

ജോജു ജോർജ് ഒരുക്കിയ പണി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നായികയാണ് അഭിനയ. അഭിനയയുടെ പുതിയ പോസ്റ്റർ കൂടി എത്തിയതോടെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്. നേരത്തെ സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകനായി തെലുങ്ക് സംഗീത സംവിധായകൻ തമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തെന്നിന്ത്യൻ സംഗീത രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ തമൻ സംഗീതസംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രത്തിന്റെ സംഗീതത്തിന് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമായിരുന്നു ഇത്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയെ മാസ് ലുക്കിലാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോയും പുറത്തുവന്നിരുന്നു. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ‘ഒറ്റക്കൊമ്പൻ’ ഒരു മാസ് ആക്ഷൻ ചിത്രമായാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മാസ് ഘടകങ്ങളെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയ രാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളടക്കം എഴുപതിലധികം അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അധികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

മലയാള സിനിമയിൽ വമ്പൻ പ്രോജക്ടുകളുമായി സജീവമായ ശ്രീ ഗോകുലം മൂവീസിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ് ‘ഒറ്റക്കൊമ്പൻ’. ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, എസ്.ജെ. സൂര്യ നായകനാകുന്ന ‘കില്ലർ’, മോഹൻലാൽ നായകനാകുന്ന ‘ഓപ്പറേഷൻ ഗംഗ’ എന്നിവയും ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്നുണ്ട്. ഈ വമ്പൻ ചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന ‘ഒറ്റക്കൊമ്പൻ’ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

രചന - ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം - ഷാജികുമാർ, സംഗീതം - തമൻ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം - ഗോകുൽ ദാസ്, ആക്ഷൻ - കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം - സാൻഡി, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ - പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സി ക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ - റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ - യെല്ലോ ടൂത്ത്സ്, പിആർഒ - വാഴൂർ ജോസ്, ശബരി.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming