
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രം സെപ്റ്റംബര്‍ നാലിന് പുറത്തെത്തും. റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പുതിയ പോസ്റ്റർ പുറത്തെത്തി. ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ജൂനിയേഴ്സായ അഞ്ച് ചെറുപ്പക്കാരും ചേര്‍ന്നുള്ള ദൃശ്യമാണ് പോസ്റ്ററിൽ. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൊച്ചി നഗരത്തിൻ്റെ പശ്ചാത്തലത്തില്‍ പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ, മാസ് എൻ്റർടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
വലിയ മുതൽമുടക്കിൽ 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്ക് പുറമേ കണ്ണൂർ, വയനാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ആക്ഷൻ ഒരുക്കിയിരിക്കുന്നു. പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബിക നായർ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖന്‍ എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ഗാനങ്ങൾ ഷിബു ചക്രവർത്തി, സംഗീതം ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാല്‍, ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം സാബുറാം, മേക്കപ്പ് റോഷൻ എൻ ജി, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ കിഷൻ സപ്ത, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി ബോസ്, ഡിസൈൻ ആൻ്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ