പ്രമുഖ നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടപടി കടുപ്പിക്കാൻ പൊലീസ്, യാത്രാവിവരങ്ങൾ തേടി 

Published : Jan 30, 2025, 01:02 PM ISTUpdated : Jan 30, 2025, 02:08 PM IST
പ്രമുഖ നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടപടി കടുപ്പിക്കാൻ പൊലീസ്, യാത്രാവിവരങ്ങൾ തേടി 

Synopsis

നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസ്. അമേരിക്കയിലാണെന്ന അനുമാനത്തിലാണ് പൊലീസ്. വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി

കൊച്ചി: പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസ്. സനല്‍കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി. സനല്‍ കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം.

ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.

പ്രമുഖ നടിയുടെ പരാതി, ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ; സനൽകുമാർ ശശിധരൻ വിദേശത്ത്

 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു