'ലെജന്‍ഡിലെ കഥാപാത്രമാവാന്‍ നയന്‍താരയെ സമീപിച്ചിരുന്നു'; വെളിപ്പെടുത്തലുമായി സംവിധായകന്‍

Published : Mar 17, 2023, 09:53 PM ISTUpdated : Mar 17, 2023, 09:55 PM IST
'ലെജന്‍ഡിലെ കഥാപാത്രമാവാന്‍ നയന്‍താരയെ സമീപിച്ചിരുന്നു'; വെളിപ്പെടുത്തലുമായി സംവിധായകന്‍

Synopsis

ഉര്‍വശി റൗട്ടേലയാണ് ഡോ. മധുമിത എന്ന, ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്

ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്‍റെ സിനിമാ അരങ്ങേറ്റം എന്ന നിലയില്‍ പ്രേക്ഷകരില്‍ കൗതുകം സൃഷ്ടിച്ച് എത്തിയ ചിത്രമായിരുന്നു ലെജന്‍ഡ്. വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് ശരവണന്‍ അരങ്ങേറ്റ ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ഒരു ട്രോള്‍ മെറ്റീരിയല്‍ എന്ന നിലയിലാണ് പ്രേക്ഷകരില്‍ പലരും ചിത്രത്തെ സമീപിച്ചതെങ്കിലും ആ സമയത്ത് തിയറ്ററുകളിലെത്തിയ പല സിനിമകളെക്കാളും കളക്ഷന്‍ നേടി ലെജന്‍ഡ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൗതുതകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ ഇരട്ട സംവിധായകരായ ജെഡി- ജെറി. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍താരയെ സമീപിച്ചിരുന്നു എന്നതാണ് അത്.

ഉര്‍വശി റൗട്ടേലയാണ് ഡോ. മധുമിത എന്ന, ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ നയന്‍താരയെ തങ്ങള്‍ സമീപിച്ചത് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാനല്ലെന്നും മറിച്ച് ഒരു ഉപകഥാപാത്രത്തിനുവേണ്ടി ആണെന്നും സംവിധായകര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ശരവണന്‍ നേരിടാറുള്ള ട്രോളിഗിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ജെഡി ജെറി 50 വയസിന് മേല്‍ പ്രായമുള്ള ശരവണന്‍ ലെജന്‍ഡിനുവേണ്ടി നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് പരിഹസിക്കുന്നവര്‍ക്ക് അറിയില്ലെന്നും പറയുന്നു.

അതേസമയം ശരവണന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്ന് അറിയുന്നു. മേക്കോവര്‍ നടത്തിയ തന്‍റെ ചിത്രങ്ങള്‍ ശരവണന്‍ സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പങ്കുവച്ചിരുന്നു.  പുതിയ യു​ഗം ആരംഭിക്കുന്നു എന്ന് ഒരു ഹാഷ് ടാ​ഗും ഇതിനൊപ്പം അദ്ദേഹം ചേര്‍ത്തിരുന്നു.  ഇത് പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള ഒന്നാണെന്ന തീര്‍ച്ഛയിലാണ് സോഷ്യല്‍ മീഡിയ. വരാനിരിക്കുന്ന ചിത്രം ലെജന്‍ഡ് 2 ആണോയെന്ന് പോലും പലരും ചോദിക്കുന്നുണ്ട്. അതേസമയം ലെജന്‍ഡിന്‍റെ ഒടിടി റിലീസ് അടുത്തിടെ ആയിരുന്നു. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവുമായി ധനുഷ്; 'വാത്തി' കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു