ഓസ്കാ‍ര്‍ തിളക്കവുമായി ആര്‍ആര്‍ആര്‍ ടീം തിരിച്ചെത്തി: ഹൈദരാബാദിൽ ഉജ്ജ്വല സ്വീകരണം

Published : Mar 17, 2023, 09:27 PM IST
ഓസ്കാ‍ര്‍ തിളക്കവുമായി ആര്‍ആര്‍ആര്‍ ടീം തിരിച്ചെത്തി: ഹൈദരാബാദിൽ ഉജ്ജ്വല സ്വീകരണം

Synopsis

കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവൻ എന്നിവരെ സ്വീകരിക്കാൻ 100 കണക്കിന് പേരാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. എല്ലാവരെയും കനത്ത സുരക്ഷയിലാണ് വണ്ടിയിലേക്ക് മാറ്റിയത്.

ഓസ്കർ വേദിയിലെ ചരിത്രനേട്ടത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ആര്‍.ആര്‍.ആര്‍ ടീമിന് ഊഷ്മള വരവേൽപ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ ആണ് സംഘം വിമാനം ഇറങ്ങിയത്. കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവൻ എന്നിവരെ സ്വീകരിക്കാൻ 100 കണക്കിന് പേരാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. എല്ലാവരെയും കനത്ത സുരക്ഷയിലാണ് വണ്ടിയിലേക്ക് മാറ്റിയത്. അധികം വൈകാതെ ആർ.ആർ.ആർ ടീം വാർത്താ സമ്മേളനം വിളിച്ചേക്കും. ഓസ്കർ പുരസ്കാര ജേതാക്കളെ ആദരിക്കാൻ തെലങ്കാന സർക്കാർ പ്രത്യേക ചടങ്ങും സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ