'ആദിപുരുഷ്' റണ്ണിംഗ് ടൈം; മൂന്ന് മണിക്കൂറോളം നീളുന്ന ചിത്രം.!

Published : May 18, 2023, 02:15 PM ISTUpdated : May 18, 2023, 02:17 PM IST
 'ആദിപുരുഷ്' റണ്ണിംഗ് ടൈം; മൂന്ന് മണിക്കൂറോളം നീളുന്ന ചിത്രം.!

Synopsis

'ആദിപുരുഷ്' റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. 'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ ഇറങ്ങിയത് സ്വീകരിക്കപ്പെട്ടിരുന്നു.

ഹൈദരാബാദ്: പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. കൃതി സനോണ്‍ ചിത്രം 'ആദിപുരുഷിന്റെ' ട്രെയിലര്‍ റിലീസ് ചെയ്‍തിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

'ആദിപുരുഷ്' റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. 'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ ഇറങ്ങിയത് സ്വീകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ആദിപുരുഷിന്‍റെ റണ്ണിംഗ് ടൈം വിവരം പുറത്തുവന്നിട്ടുണ്ട്. 2 മണിക്കൂര്‍ 54 മിനുട്ടാണ് ആദിപുരുഷ് സിനിമ എന്നാണ് റിപ്പോര്‍ട്ട്. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. 

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. 'സലാര്‍' എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംഗീതം രവി ബസ്രുറാണ് എന്ന പ്രത്യേകതയുമുണ്ട്.

ധനുഷ് ചിത്രം കമല്‍ നിര്‍മ്മിക്കും; സംവിധാനം നെല്‍സണ്‍

ഇന്ദ്രൻസും ലുക്‌മാനും നേർക്ക്നേർ; ജാക്സൺ ബസാർ യൂത്ത്‌ ടീസർ പുറത്തിറങ്ങി

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ