ധനുഷ് ചിത്രം കമല്‍ നിര്‍മ്മിക്കും; സംവിധാനം നെല്‍സണ്‍

Published : May 18, 2023, 01:50 PM IST
ധനുഷ് ചിത്രം കമല്‍ നിര്‍മ്മിക്കും; സംവിധാനം നെല്‍സണ്‍

Synopsis

ശിവകാര്‍ത്തികേയന്‍റെ 21മത്തെ ചിത്രം, ചിമ്പുവിന്‍റെ 48മത്തെ ചിത്രം എന്നിവ ഇതിനകം രാജ്കമല്‍ നിര്‍മ്മിക്കും എന്ന് ഉറപ്പായ ചിത്രങ്ങളാണ്.  

ചെന്നൈ: കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകനാകും. അടുത്തകാലത്തായി യുവതാരങ്ങള്‍ക്കും സംവിധായകര്‍ക്കും വലിയതോതില്‍ അവസരം നല്‍കുന്ന കമലിന്‍റെ മാറ്റത്തിന്‍റെ ഭാഗമാണ് പുതിയ ചിത്രവും എന്നാണ് കോളിവുഡ് വര്‍ത്തമാനം. ജയിലറിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ധനുഷിന്‍റെ കമലിന്‍റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കുക എന്നാണ് വിവരം. 

ശിവകാര്‍ത്തികേയന്‍റെ 21മത്തെ ചിത്രം, ചിമ്പുവിന്‍റെ 48മത്തെ ചിത്രം എന്നിവ ഇതിനകം രാജ്കമല്‍ നിര്‍മ്മിക്കും എന്ന് ഉറപ്പായ ചിത്രങ്ങളാണ്.  ഇതിനൊപ്പം തന്നെ ലോകേഷിന്‍റെ വിക്രത്തിന്‍റെ അടുത്ത ഭാഗം, വിഘ്നേശ് ശിവന്‍റെ ചിത്രം കമലിന്‍റെ പ്രൊഡക്ഷന്‍ ഹൌസ് നിര്‍മ്മിക്കും എന്ന് വിവരമുണ്ട്. 

ധനുഷ് ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന് ശേഷം ചെയ്യുന്ന ചിത്രമായിരിക്കും എന്നാണ് നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ ചിത്രം എന്നാണ് വിവരം. വരുന്ന ആഗസ്റ്റ് പത്തിനാണ് നെല്‍സണ്‍ ഒരുക്കുന്ന രജനീകാന്ത് ചിത്രം 'ജയിലര്‍' റിലീസ് ചെയ്യുന്നത്. ഒരു കോമഡി ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് വിവരം. 

അതേ സമയം ഇന്ത്യന്‍ 2 എന്ന ചിത്രത്തിന് ശേഷം കമല്‍ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും എന്നാണ് വിവരം. ഈ ചിത്രവും രാജ് കമല്‍ ഫിലിംസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. അതേ സമയം ഈ വര്‍ഷം അവസാനം കമല്‍ മണിരത്നവുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യുമെന്നും വിവരമുണ്ട്. 

"കേരളം എന്തെന്ന് അറിയില്ല..ഇവിടെ ആ പരിപ്പ് വേവില്ല": കേരള സ്റ്റോറി സംവിധായകനോട് മന്ത്രി ശിവന്‍കുട്ടി

"2018 നു വേണ്ടി 'മറ്റ് ചിത്രങ്ങള്‍ മാറ്റുന്നു'; പരാതി ഉന്നയിച്ച സംവിധായകന് ജൂഡിന്‍റെ മറുപടി

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്