ആദ്യം അത്ഭുതം, പാട്ടു കേട്ടതിന് ശേഷം വിജയ്‍യുടെ പ്രതികരണം ഇങ്ങനെ, വെളിപ്പെടുത്തി ഗാന രചയിതാവ്

Published : Oct 13, 2023, 10:07 AM IST
ആദ്യം അത്ഭുതം, പാട്ടു കേട്ടതിന് ശേഷം വിജയ്‍യുടെ പ്രതികരണം ഇങ്ങനെ, വെളിപ്പെടുത്തി ഗാന രചയിതാവ്

Synopsis

മനോഹരമായ മെലഡിയായിരുന്നു ഗാനം.

ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രം ലിയോ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെയാണ് ലിയോയിലെ മൂന്നാമത്തെ ഗാനമെത്തിയത്. ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. അൻപെനും എന്ന ഗാനം കേട്ട താരത്തിന്റെ പ്രതികരണം വിഷ്‍ണു എടവൻ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിഷ്‍ണു എടവനാണ് ഗാനത്തിന്റെ രചന. അൻപെനും മെലഡി ട്രാക്കിലുള്ള ഗാനമായിരുന്നു. വിജയ്‍യും തൃഷയുമാണ് ഗാനത്തിന്റെ രംഗത്തുള്ളത്. ഒരു മെലഡി ട്രാക്ക് ഗാനമാണ് താൻ കേള്‍ക്കാൻ പോകുന്നത് എന്ന് മനസിലാക്കിയപ്പോള്‍ വിജയ് ആദ്യം അത്ഭുതപ്പെട്ടു എന്ന് വിഷ്‍ണു എടവൻ വെളിപ്പെടുത്തുന്നു. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. സാധാരണ ലോകേഷ് കനകരാജിന്റെ ഒരു സിനിമയിലും അത്തരം ലളിതമായ ഗാനങ്ങള്‍ ഉണ്ടാകാറില്ലല്ലോ എന്നോര്‍ത്താണ് വിജയ് അത്ഭുതപ്പെട്ടത്. പക്ഷേ പാട്ട് കേട്ടപ്പോള്‍ ഇഷ്‍ടമായി. ഞാൻ ആ ഗാനത്തിന്റെ വരികളെഴുതുമ്പോള്‍ ആശംസകള്‍ നേരുകയും ചെയ്‍തിരുന്നു വിജയ് എന്നും വിഷ്‍ണു എടവൻ വെളിപ്പെടുത്തി.

പിന്നീട് അദ്ദേഹം പാട്ട് കേട്ടപ്പോള്‍ തന്നെ കെട്ടിപ്പിടിച്ചു. കാരണം അദ്ദേഹത്തിന് ബാഡാസ് ഗാനവും വളരെ ഇഷ്‍ടപ്പെട്ടിരുന്നു. ഒടുവില്‍ അൻപേനും ഗാനം പൂര്‍ണമായതിന് ശേഷം കണ്ടപ്പോള്‍ അദ്ദേഹം ഒരുപാട് സന്തോഷവാനുമായി എന്നും വിഷ്‍ണു എടവൻ വെളിപ്പെടുത്തി. എന്തായാലും ലിയോയും വൻ ഹിറ്റ് ചിത്രമായി മാറുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. തൃഷയാണ് വിജയ്‍യുടെ നായികയായി ലിയോയിലെത്തുന്നത്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‍യുടെ നായികയായി എത്തുന്നത് എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു, ബാബു ആന്റണി, മനോബാല, രാമകൃഷ്ൻ, അഭിരാമി വെങ്കടാചലം, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, സഞ്‍ജയ് ദത്ത് തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നു.

Read More: ടൈഗര്‍ നാഗേശ്വര റാവു വെറുമൊരു സിനിമയാകില്ല, റണ്ണിംഗ് ടൈം പുറത്ത്, അമ്പരപ്പോടെ ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു