Asianet News MalayalamAsianet News Malayalam

ടൈഗര്‍ നാഗേശ്വര റാവു വെറുമൊരു സിനിമയാകില്ല, റണ്ണിംഗ് ടൈം പുറത്ത്, അമ്പരപ്പോടെ ആരാധകര്‍

രവി തേജ നായകനാകുന്ന പുതിയ ചിത്രത്തിന്റെ റണ്ണിംഗ് ടൈം പുറത്ത്.

Ravi Teja starrer new film Tiger Nageswara Rao Runtime revealed hrk
Author
First Published Oct 12, 2023, 7:30 PM IST

രവി തേജ നായകനാകുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. സംവിധാനം നിര്‍വഹിക്കുന്നത് വംശിയാണ്. രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ടൈഗര്‍ നാഗേശ്വര റാവു ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തുക എന്നാണ് നേരത്തെ  പ്രഖ്യാപിച്ചത്. ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്റെ റണ്ണിംഗ് ടൈം സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

രവി തേജയുടെ പിരിയോഡിക്കല്‍ ആക്ഷൻ ചിത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് ഒരു പ്രധാന പ്രത്യേകത. അടുത്തകാലത്ത് മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ചിത്രം തെലുങ്കില്‍ ആര്‍ആര്‍ആറാണ്. മൂന്ന് മണിക്കൂറും ഏഴ് മിനിട്ടും ചിത്രത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നത് അന്ന് ഒരു വലിയ ചര്‍ച്ചയായി മാറിയിരുന്നു. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗര്‍ നാഗേശ്വര റാവു മൂന്ന് മണിക്കൂറില്‍ അധികം ദൈര്‍ഘ്യത്തില്‍ എത്തുമ്പോള്‍ ഒരു ആകര്‍ഷണമാകും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സിന്റെ ബാനറില്‍ ചിത്രം മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ നിര്‍മിക്കുന്നത് അഭിഷേക് അഗര്‍വാളാണ്. കോപ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയ. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. തിരക്കഥ എഴുതുന്നതും വംശി.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജും ചിത്രത്തില്‍ നായികമാരായി എത്തുന്നു. സുദേവ് നായർ, നാസർ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഹരീഷ് പെരടിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ മതി ഐഎസ്‍സിയാണ്. നാഗേശ്വര റാവു എന്ന ടൈറ്റില്‍ കഥാപാത്രമായി രവി തേജ എത്തുമ്പോള്‍ പിആര്‍ഒ ആതിരാ ദില്‍ജിത്താണ്.

Read More: കിടന്നുരുണ്ട് ജോര്‍ജ് കോരയും ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി, രസിപ്പിക്കാൻ തോൽവി എഫ്‍സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios