അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാർഡോ ഡികാപ്രിയോ; കാരണം ഇത്

Published : Feb 10, 2023, 09:45 AM ISTUpdated : Feb 10, 2023, 09:47 AM IST
അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാർഡോ ഡികാപ്രിയോ; കാരണം ഇത്

Synopsis

 2022 ല്‍ ഒരു കണ്ടമൃഗ വേട്ട പോലും നടക്കാതെ തടഞ്ഞ അസം സര്‍ക്കാറിന്‍റെ ജാഗ്രതയെ തന്‍റെ പോസ്റ്റിലൂടെ ലിയനാർഡോ ഡികാപ്രിയോ അഭിനന്ദിക്കുന്നുണ്ട്.

ദില്ലി: അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ഹോളിവുഡ് താരവും ഓസ്കാര്‍ ജേതവുമായ ലിയനാർഡോ ഡികാപ്രിയോ രംഗത്ത്. കാണ്ടാമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളെ അഭിനന്ദിച്ചാണ് അറിയപ്പെടുന്ന പരിസ്ഥിതി സ്നേഹി കൂടിയായ ഡികാപ്രിയോ രംഗത്ത് എത്തിയത്. 

കാസിരംഗ ദേശീയോദ്യാനത്തില്‍ 2022 ല്‍ ഒരു കണ്ടമൃഗ വേട്ട പോലും നടക്കാതെ തടഞ്ഞ അസം സര്‍ക്കാറിന്‍റെ ജാഗ്രതയെ തന്‍റെ പോസ്റ്റിലൂടെ ലിയനാർഡോ ഡികാപ്രിയോ അഭിനന്ദിക്കുന്നുണ്ട്. കാസിരം​ഗ ദേശീയോദ്യാനത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളെ വേട്ടയാടുന്നത് തടയാൻ 2021-ൽ അസം സർക്കാർ എടുത്ത തീരുമാനം വിജയകരമായി നടപ്പിലാക്കിയെന്ന് ഡികാപ്രിയോ പോസ്റ്റില്‍ പറയുന്നു. 

2000 മുതൽ 2021 വരെയുള്ള കാലയളവിൽ 190 ഒറ്റ കൊമ്പന്‍ കാണ്ടാമൃ​ഗങ്ങൾ വേട്ടക്കാരുടെ ഇരയായിട്ടുണ്ട്. ഇത് തടയാനാണ് 2200 ഓളം ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുള്ള കാസരംഗയില്‍ അസം സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുത്തത്. ലോകത്തെ മൊത്തം കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടും അസാമിലാണ്. 

അപൂർവ കാണ്ടാമൃഗങ്ങളുടെ എണ്ണം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന 200ൽനിന്ന് 3,700 ആയി ഉയർന്നതായുള്ള 'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി'ന്‍റെ റിപ്പോര്‍ട്ടിലെ കാര്യം ഉദ്ധരിച്ചാണ് ഇന്ത്യയുടെ ഈ രംഗത്തെ വിജയം ഹോളിവുഡ് താരം എടുത്തുപറയുന്നത്. 

അതേ സമയം വേട്ടയാടൽ നിയന്ത്രിക്കുന്നതിനായി അസം സർക്കാർ 2021 ജൂലൈയിൽ ഒരു പ്രത്യേക വേട്ട വിരുദ്ധ കര്‍മ്മ സേനയ്ക്ക് രൂപം നൽകിയിരുന്നു.  21 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേട്ടയാടലാണ് കാണ്ടാമൃഗങ്ങള്‍ക്കെതിരെ അസാമില്‍ ഉണ്ടായത് എന്നാണ് വിവരം. ഒപ്പം ഒരു കേസ് മാത്രമാണ് വേട്ടയാടലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കാണ്ടാമൃഗത്തെ കൊല്ലാനായി ചില വിഭാഗങ്ങള്‍ അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്നതായി 2021 ൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അസം സർക്കാർ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും 2,500 കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍  2022 സെപ്റ്റംബറിൽ അസം സര്‍ക്കാര്‍  കത്തിച്ചിരുന്നു.

ഡികാപ്രിയോയും നടാഷ പൂനവാലെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

ഡികാപ്രിയോയുടെ ചിത്രത്തിലെ അവസരം വേണ്ടെന്ന് പറഞ്ഞ് നാനാ പടേക്കർ; കാരണം ഇതായിരുന്നു.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ