
തിരുവനന്തപുരം: ഓഗസ്റ്റ് 4 മുതൽ 9 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിർമിച്ച 'ടോപ് ഗിയർ ഡോക്യുമെന്ററി' പ്രദർശിപ്പിക്കും. ഫോക്കസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. വിദ്യാർത്ഥിയായി, ഡ്രൈവറായി ജീവിതത്തെ ഒറ്റയ്ക്ക് കൈപിടിച്ചുയർത്തുന്ന തിരുവനന്തപുരം സ്വദേശി സുജയുടെ ജീവിതമാണ് ഡോക്യുമെന്‍ററിയില്‍ പ്രതിപാദിക്കുന്നത്.
പഠനം, അധ്വാനം, നേതൃത്വം എന്നിവ സ്ത്രീ ശാക്തീകരണത്തിന്റെ മൂന്ന് തൂണുകളായി നിർവചിക്കപ്പെടുന്നത്. അധ്വാനത്തോടൊപ്പം പഠിക്കുന്നത് അവസരങ്ങലേക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും വഴി തുറക്കും. ഇത് ആത്യന്തികമായി ജോലിസ്ഥലത്തും വീട്ടിലും നേതൃത്വഗുണം നൽകുന്നു. ഇത്തരത്തില്‍ സ്ത്രീ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്ന, 24 മണിക്കൂറും തന്റെ വിജയത്തിനും വ്യക്തിഗത വളർച്ചയ്ക്കും വേണ്ടി വിനിയോഗിക്കുന്ന സുജ എന്ന കരുത്തുറ്റ സ്ത്രീയുടെ കഥയാണ് 'ടോപ് ഗിയർ' പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈൻ സീനിയർ വീഡിയോ എഡിറ്റർ ഷഫീഖ് ഖാനാണ് ഡോക്യുമെന്‍ററിയുടെ സംവിധാനം. എഡിറ്റിംഗ്, സൌണ്ട് ഡിസൈനിംഗ് എന്നിവയും ഷഫീഖ് ഖാൻ തന്നെ. ക്യാമറ രാജീവ് സോമശേഖരന്‍, ഗ്രാഫിക്സ് പ്രമോദ്.
ഒഎംജി 2 ന്‍റെ ടീസര്‍ പുറത്തിറങ്ങി; ശിവനായി അക്ഷയ് കുമാര്‍
നെപ്പോളിയനായി ഓസ്കാര്‍ ജേതാവ് ജോക്വിൻ ഫീനിക്സ്; വമ്പന്‍ ട്രെയിലര്‍ എത്തി