മിസ്റ്ററി സസ്‍പെൻസ് ചിത്രവുമായി ലിജിൻ ജോസ്, കേന്ദ്രകഥാപാത്രങ്ങളായി നിമിഷ സജയനും റോഷൻ മാത്യുവും

Web Desk   | Asianet News
Published : Jul 03, 2021, 03:04 PM IST
മിസ്റ്ററി സസ്‍പെൻസ് ചിത്രവുമായി ലിജിൻ ജോസ്, കേന്ദ്രകഥാപാത്രങ്ങളായി നിമിഷ സജയനും റോഷൻ മാത്യുവും

Synopsis

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നിമിഷ സജയനും റോഷൻ മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ആഖ്യാനത്തില്‍ പരീക്ഷണം കാട്ടി ഫ്രൈഡേ എന്ന സിനിമ സംവിധാനം ചെയ്‍താണ് ലിജിൻ ജോസ് ഹ്രസ്വചിത്രങ്ങളുടെ ലോകത്ത് നിന്ന് ഫീച്ചര്‍ സിനിമികളിലേക്ക് വരവറിയിച്ചത്. 2012ല്‍ നജീം കോയയുടെ തിരക്കഥയില്‍ പ്രദര്‍ശനത്തിന് എത്തിയ ഫ്രൈഡേയ്‍ക്ക് ശേഷം 2014ല്‍ ലോ പോയന്റ് എന്ന സിനിമയും  ലിജിൻ ജോസ് സംവിധാനം ചെയ്‍തു.  8½ ഇന്റര്‍കട്‍സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‍തും ചലച്ചിത്രമേളകളിലടക്കം ലിജിൻ ജോസ് ശ്രദ്ധേയനായി. ഇപ്പോള്‍ നിമിഷ സജയനെയും റോഷൻ മാത്യുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി പുതിയൊരു ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനുള്ള  തയ്യാറെടുപ്പിലാണ് താനെന്ന് ലിജിൻ ജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ലിജിൻ ജോസ്

ഏഴ് വര്‍ഷമായല്ലോ ഒരു ഫീച്ചര്‍ സിനിമ എന്ന ചോദ്യത്തിന്  'ഓ അത്രയും ആയോ' എന്നായിരുന്നു ലിജിൻ ജോസിന്റെ ആദ്യ മറുപടി. ഏഴ് വര്‍ഷമായി എന്നൊന്നും തോന്നിയില്ല. 2014ല്‍ ലോ പോയന്റ് കഴിഞ്ഞ് കെ ജി ജോര്‍ജിനെ കുറിച്ച് ഡോക്യുമെന്ററി ചെയ്‍തു. അത് പൂര്‍ത്തിയാകാനും റിലീസാകാനും വൈകി. മറ്റ് രണ്ട് പ്രൊജക്റ്റുകളും ആലോചിച്ചെങ്കിലും അത് ചില കാരണങ്ങളാല്‍ നടന്നില്ല. ഒന്നും ചെയ്യാതിരിക്കാത്തതുകൊണ്ട് വലിയ ഇടവേളകളൊന്നും അനുഭവപ്പെട്ടില്ല. പുതിയ സിനിമ ഒരു മിസ്റ്ററി സസ്‍പെൻസ് ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നും ലിജിൻ ജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

നിമിഷ സജയനും റോഷൻ മാത്യുവും

നിമിഷ സജയനും റോഷൻ മാത്യുവിനും തുല്യപ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും ലിജിൻ ജോസ് പറഞ്ഞു.

സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഫ്രൈഡേയുടെ തിരക്കഥാകൃത്തായ നജീം കോയ തന്നെയാണ് പുതിയ സിനിമയും എഴുതുന്നത്. ചിത്രീകരണം തുടങ്ങാൻ അനുമതിയിട്ടില്ല. സിനിമ ചിത്രീകരണം പൂര്‍ത്തിയാകുമ്പോഴേക്ക് തിയറ്ററുകള്‍ തുറക്കുമെന്നു തന്നെയാണ് വിചാരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് അത്തരം കാര്യങ്ങള്‍ ആലോചിക്കുന്നില്ല. ഒടിടിയെ മാറ്റിനിര്‍ത്താനാകില്ലെന്നും തിയറ്ററുകള്‍ തുറന്നില്ലെങ്കില്‍ അത്തരമൊരു സാധ്യതയാകും മുന്നിലുണ്ടാകുകയെന്നും ലിജിൻ ജോസ് പറഞ്ഞു.

നജീം കോയ

അലക്‌സ് പുളിക്കന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബാവയാണ് കലാസംവിധായകന്‍. സേതു അടൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ എ സി അരുണാണ്. ബിനുകുമാറും രതീഷ് സുകുമാരനുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്