
ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്ന ഏറ്റവും പുതിയ ചിത്രം മൂൺവാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 'ചീള് പിള്ളേരുടെ ഞെരിപ്പ്' എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന വാചകം. നൂറിലധികം പുതുമുഖങ്ങളുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകനായ വിനോദ് എ കെ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മൂൺവാക്ക് അവതരിപ്പിക്കുന്നത്.
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുകയാണ്. മെയ് മാസം റിലീസിന് എത്തുന്ന ചിത്രം ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്.
പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെയുടെ ആദ്യ സിനിമ കൂടിയാണ് മൂൺ വാക്ക്. കൗമാരത്തിൻ്റെ മുഖമുദ്രയായ പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ഒരു പറ്റം പ്രീഡിഗ്രിക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ അവർ നേരിട്ട ചെറുതും വലുതുമായ അനേകം പ്രതിബന്ധങ്ങൾ. യൗവ്വനത്തിൻ്റെ ചോരതിളപ്പിൽ എല്ലാത്തിനെയും നിഷ്പ്രഭമാക്കി അവർ മുന്നേറി. അന്നത്തെ ജീവിത, സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.
ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. നവാഗതർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്.
വീണ്ടും ഞെട്ടിക്കാൻ പ്രശാന്ത് നീൽ, ഒപ്പം ജൂനിയർ എൻടിആറും; റിലീസ് തിയതി പ്രഖ്യാപിച്ചു
സംഗീതം പ്രശാന്ത് പിള്ള, ലിറിക്സ് വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് സാബു മോഹൻ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് സജി കൊരട്ടി, സന്തോഷ് വെൺപകൽ, ആക്ഷൻ മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂജ് വാസ്, നവീൻ പി തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടെഴ്‌സ് സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ് നന്ദകുമാർ, സൗണ്ട് മിക്സ് ഡാൻജോസ്, ഡി ഐ പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഗ്രാഫിക്സ് ശരത് വിനു, വിഎഫ്എക്സ് ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, ഡിജിറ്റൽ മാർക്കറ്റിംഗ് സിനിമ പ്രാന്തൻ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ