സലാര്‍ ആണ് പ്രശാന്ത് നീലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രം 2026 ജൂൺ 25ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എന്‍ടിആര്‍ നീല്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
അസാധാരണത്വമുള്ള തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും ഇതിനു മുന്‍പ് അത്തരത്തിലൊന്ന് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നുമാണ് നേരത്തെ നിര്‍മ്മാതാവ് രവി ശങ്കര്‍ പറഞ്ഞത്. അന്തര്‍ദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആകാശമാണ് അതിര്, രവി ശങ്കര്‍ പറഞ്ഞു. സലാറിന് ശേഷമെത്തുന്ന പ്രശാന്ത് നീല്‍ ചിത്രത്തിന്‍റെ റിലീസ് 2026 സംക്രാന്തിക്ക് ആണ്. രുക്മിണി വസന്തിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈത്രി മൂവി മേക്കേഴ്‌സ്, എൻടിആർ ആർട്‌സ് ബാനറിൽ കല്യാണ്‍ റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യും, സെൻസേഷണൽ രവി ബസ്രൂർ സംഗീതം നൽകും. നിർമ്മാണ രൂപകൽപ്പന ചലപതി കൈകാര്യം ചെയ്യും. പ്രൊഡക്ഷൻ ഡിസൈൻ : ചലപതി, ഡി ഓ പി : ഭുവൻ ഗൗഡ, സംഗീതം : രവി ബസ്രൂർ, നിർമ്മാതാക്കൾ : കല്യാൺ റാം, നന്ദമുരി, നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി, ഹരികൃഷ്ണ കൊസരാജു, പി ആർ ഓ : പ്രതീഷ് ശേഖർ.
സലാര്‍ ആണ് പ്രശാന്ത് നീലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പ്രഭാസ് ആയിരുന്നു നായകന്‍. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. മലയാള നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും സലാറില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
