കൈ നിറയെ ചിത്രങ്ങളായി മാജിക് ഫ്രെയിംസ്; പുതിയ ചിത്രങ്ങളുമായി ലിസ്റ്റിൻ സ്റ്റീഫൻ

Published : Nov 18, 2024, 11:27 AM IST
കൈ നിറയെ ചിത്രങ്ങളായി മാജിക് ഫ്രെയിംസ്; പുതിയ ചിത്രങ്ങളുമായി ലിസ്റ്റിൻ സ്റ്റീഫൻ

Synopsis

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയുന്ന ചിത്രമാണ് ഒരു ദുരൂഹസാഹചര്യത്തിൽ.

മാജിക് ഫ്രെയിംസിന്റെ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. "ഒരു ദുരൂഹസാഹചര്യത്തിലിന്റെ" പൂജ വേളയിൽ ആയിരുന്നു ലിസ്റ്റിന്റെ പ്രഖ്യാപനം. നവാഗതനായ അമൽ ഷീല തമ്പി സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രം, ഗരുഡന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ്  ലിസ്റ്റിൻ സ്റ്റീഫൻ പ്രഖ്യാപിച്ചത്. 

ഇത് കൂടാതെ റിലീസിനോട് തയ്യാറെടുക്കുന്ന രണ്ട് ചിത്രങ്ങൾ കൂടി മാജിക് ഫ്രെയിംസിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആമിർ പള്ളിക്കൽ സംവിധാനം ചെയുന്ന എക്സ്ട്രാ ഡീസന്റ്, (ഇ.ഡി) ബിന്റോ സ്റ്റീഫൻ സംവിധാനം ചെയുന്ന ദിലീപിന്റെ 150ആം ചിത്രം "പ്രിൻസ് ആൻഡ് ഫാമിലി" എന്നിവയാണ് റിലീസിങ്ങിനോട് തയാറെടുക്കുന്ന മാജിക് ഫ്രെയിംസ് ചിത്രങ്ങൾ. നേരത്തെ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി വിപിൻ ദാസ് ഒരുക്കുന്ന "സന്തോഷ് ട്രോഫി " എന്ന ചിത്രവും മാജിക് ഫ്രെയിംസ് പ്രഖ്യാപിച്ചിരുന്നു. 

2011ൽ ട്രാഫിക്കിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ഇപ്പോൾ മോളിവുഡിന്റെ അഭിവാജ്യഘടകങ്ങളാണ്. 14 വർഷങ്ങൾക്കിപ്പുറം മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ നൽകി കൊണ്ടിരിക്കുകയാണ് മാജിക് ഫ്രെയിംസ്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കേരളക്കര ഒന്നാകെ സ്വീകരിച്ച 3ഡി ചിത്രം എ.ആർ.എമ്മിലൂടെ വലിയ ബോക്സ് ഓഫീസിൽ വിജയമാണ് മാജിക് ഫ്രെയിംസ് കൈവരിച്ചത്. കഴിഞ്ഞ ആഴ്ചയിൽ ഒ.ടി.ടി റിലീസായ ചിത്രം ഇപ്പോഴും നിരൂപകപ്രശംസകൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു. 

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയുന്ന ചിത്രമാണ് ഒരു ദുരൂഹസാഹചര്യത്തിൽ. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ സജിൻ ഗോപു ചിദംബരം ജാഫർ ഇടുക്കി, ഷാഹി കബീർ ,ശരണ്യ രാമചന്ദ്രൻ ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

നാഷണലല്ല, ഇന്റർനാഷണൽ കളികളുമായി അല്ലു, ഫഹദ് അടിച്ചുകയറും; പുഷ്പ 2 ട്രെയിലറിന് വൻ വരവേൽപ്പ്

കോ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് മാസ്റ്റർ വിക്കി, ലൊക്കേഷൻ മാനേജർ റഫീഖ് പാറക്കണ്ടി. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പി ആർ ഓ - മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ് ,ഡിജിറ്റൽ പ്രൊമോഷൻസ് - ആഷിഫ് അലി, മാർട്ടിൻ ജോർജ്‌, അഡ്വർടൈസിങ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിങ്, ഡിസൈൻസ് ഓൾഡ് മങ്ക്സ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട്, തിരുനെല്ലി എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എവിടെ തുടങ്ങണമെന്ന് അറിയില്ല'; 'പൊന്മാന്' മുക്തകണ്ഠം പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?