ഇമോഷണല്‍ ത്രില്ലറുമായി അനുപമ പരമേശ്വരന്‍ തമിഴില്‍; 'ലോക്ക്ഡൗണ്‍' ട്രെയ്‍ലര്‍ എത്തി

Published : Nov 27, 2025, 02:36 PM IST
lockdown tamil movie trailer anupama parameswaran AR Jeeva lyca productions

Synopsis

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ ആര്‍ ജീവ സംവിധാനം ചെയ്ത 'ലോക്ക്ഡൗണ്‍' എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ ആര്‍ ജീവ സംവിധാനം ചെയ്ത ലോക്ക്ഡൗണ്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വൈകാരികമായ മാനങ്ങളുള്ള ചിത്രം തിയറ്ററുകളില്‍ എത്തുന്നത് ഡിസംബര്‍ 5 നാണ്. തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്കരന്‍ ആണ് നിര്‍മ്മാണം. ഭയം, കരുത്ത്, അതിജീവനം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. കെ എ ശക്തിവേല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രണ്ട് പേരാണ്. എന്‍ ആര്‍ രഘുനാഥനും സിദ്ധാര്‍ഥ് വിപിനുമാണ് അത്.

അനുപമ പരമേശ്വരനൊപ്പം ചാര്‍ലി, നിരോഷ, പ്രിയ വെങ്കട്, ലിവിങ്സ്റ്റണ്‍, ഇന്ദുമതി, രാജ്കുമാര്‍, ഷാംജി, ലൊല്ലു സഭാ മാരന്‍, വിനായക് രാജ്, വിധു, അഭിരാമി, രേവതി, സഞ്ജീവ്, പ്രിയ ഗണേഷ്, ആശ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് വി ജെ സാജു ജോസഫ്, കലാസംവിധാനം എ ജയകുമാര്‍, നൃത്തസംവിധാനം ഷെരീഫ്, ശ്രീ ഗിരീഷ്, സ്റ്റണ്ട് ഓം ശിവപ്രകാശ്, കോസ്റ്റ്യൂം ഡിസൈനര്‍ മീനാക്ഷി ശ്രീധരന്‍, കോസ്റ്റ്യൂംസ് എം രാമകൃഷ്ണന്‍, മേക്കപ്പ് പി എസ് ചന്ദ്രു, എസ്എഫ്എക്സ് അരുണ്‍ എം.

സൗണ്ട് മിക്സ് ടി ഉദയ കുമാര്‍, ഡിഐ പിക്സല്‍ ലൈറ്റ് സ്റ്റുഡിയോ, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ലോവ്റെന്‍ സ്റ്റുഡിയോ, സ്റ്റില്‍സ് ചന്ദ്രു, പബ്ലിസിറ്റി ഡിസൈന്‍സ് വിജയ് വിഎക്സ്എം, ശ്യാം വി, ട്രെയ്‍ലര്‍ എഡിറ്റര്‍ കലൈയരസന്‍ എം, പിആര്‍ഒ സതീഷ് കുമാര്‍, കോ ഡയറക്ടേഴ്സ് എസ് സഗായം, സി സുബ്രഹ്‍മണ്യം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഭൂപതി, പ്രൊഡക്ഷന്‍ മാനേജര്‍ പുതുക്കോട്ടൈ എം നാഗു, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചന്ദ്രശേഖര്‍ വി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുബ്രഹ്‍മണ്യന്‍ നാരായണന്‍, എം ആര്‍ രവി, ഓഡിയോ ലൈക്ക മ്യൂസിക്.

ഇതര ഭാഷകളില്‍ ഇന്ന് ഏറെ തിരക്കുള്ള അനുപമയുടെ ഈ വര്‍ഷം ഇറങ്ങുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ലോക്ക്ഡൗണ്‍. ഡ്രാഗണ്‍, ബൈസണ്‍ കാലമാടന്‍ എന്നിവയായിരുന്നു മറ്റ് രണ്ട് ചിത്രങ്ങള്‍. മലയാളത്തിലും തെലുങ്കിലുമായി മറ്റ് നാല് ചിത്രങ്ങളും അവരുടേതായി ഈ വര്‍ഷം പുറത്തെത്തി.

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും