ലോക - ചാപ്റ്റർ വൺ: ചന്ദ്ര ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28ന്

Published : Aug 26, 2025, 01:08 PM IST
Lokah Chapter One Chandra

Synopsis

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ ബുക്കിംഗ് ആരംഭിച്ചു.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ രാവിലെ 10 മണി മുതലാണ് ഓൺലൈൻ വഴി ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ബുക്ക് മൈ ഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, ഡിസ്ട്രിക്റ്റ് തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണ്. ബുക്കിംഗ് ഓപ്പൺ ആയ നിമിഷം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് അഡ്വാൻസ് ബുക്കിങ്ങിനു ലഭിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. ഓഗസ്റ്റ് 28 ന് രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ഷോകൾ ആരംഭിക്കുക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്‍തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഏതാനും ദിവസങ്ങൾക്ക് മുൻപ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്ന സൂചനയാണ് ഇന്നലെ പുറത്തു വന്ന ട്രെയ്‌ലർ നൽകിയത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച ട്രെയ്‌ലർ, ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സൂചന നൽകി. ഇതിനോടകം 26 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയ്‌ലർ യൂട്യൂബിൽ നിന്ന് മാത്രം നേടിയത്. വമ്പൻ പ്രേക്ഷക പ്രശംസയും കയ്യടിയുമാണ് ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടുന്നത്. മലയാള സിനിമയുടെ ലെവൽ മാറ്റും ഈ ചിത്രം എന്ന പ്രതീക്ഷയാണ് ട്രെയ്‌ലർ കണ്ട പ്രേക്ഷകർ പങ്ക് വെക്കുന്നത്.

സൂപ്പർഹീറോ ആയ "ചന്ദ്ര" എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ "സണ്ണി" എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര".

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും.ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍
അഡ്വാൻസായി വിറ്റത് രണ്ട് ലക്ഷം ടിക്കറ്റുകള്‍, ധുരന്ദര്‍ 2 നേടിയത് ഞെട്ടിക്കുന്ന തുക