അത് ഉറപ്പായി, സൂര്യയല്ല, ആ സൂപ്പര്‍ ഹിറോ മറ്റൊരു സീനിയര്‍ നടൻ, സംവിധാനം ലോകേഷ് കനകരാജ്

Published : Jun 06, 2025, 11:05 AM IST
Lokesh Kanagaraj and Suriya

Synopsis

ആ സൂപ്പര്‍ താരം ലോകേഷിന്റെ സംവിധാനത്തില്‍ നായകനാകും.

രാജ്യമൊട്ടെകെയുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ താൻ ഒരു സിനിമയില്‍ നായകനാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ആമിര്‍ ഖാൻ. അതൊരു സൂപ്പര്‍ ഹീറോ സിനിമയായിരിക്കും എന്നും വെളിപ്പെടുത്തിയിട്ടുണ്ട് ആമിര്‍ ഖാൻ. 2026ന്റെ രണ്ടാം പകുതിയോടെ ചിത്രം ആരംഭിക്കുമെന്നുമാണ് ആമിര്‍ ഖാൻ വ്യക്തമാക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജിന്റെ ഡ്രീം പ്രൊജക്റ്റ് സിനിമ ആണ് ഇരുമ്പ് കൈ മായാവി. ചിത്രത്തില്‍ സൂര്യ നായകനാകും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുമ്പ് കൈ മായാവിയാണ് ആമിര്‍ ഖാനെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുമ്പ് കൈ മായാവിയുടെ കഥ താൻ കേട്ടതാണെന്ന് സൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ആ സിനിമ നീണ്ടുപോകുകയായിരുന്നു. സൂപ്പര്‍ ഹീറോ സിനിമയാണ് ഇത്. തന്നിലേക്ക് ആ സിനിമ എത്തുമോയെന്ന് തനിക്ക് അറിയില്ല എന്ന് വ്യക്തമാക്കിയ സൂര്യ അത് മറ്റ് ഏതെങ്കിലും നടനിലേക്ക് പോയേക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സൂര്യ അഭിപ്രായപ്പെട്ടത് ശരിയായി എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സൂര്യക്ക് ആ അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. സംവിധായകൻ ലോകേഷ് കനകരാജ് ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍