കാർത്തിയുടെ 'ദില്ലി' തിരിച്ചെത്തുന്നു; കൈതി 2 ഉടൻ?

Published : Mar 16, 2025, 04:11 PM IST
കാർത്തിയുടെ 'ദില്ലി' തിരിച്ചെത്തുന്നു; കൈതി 2 ഉടൻ?

Synopsis

സംവിധായകൻ ലോകേഷ് കനകരാജും നടൻ കാർത്തിയും വീണ്ടും ഒന്നിക്കുന്നു. കൈതി 2 വിന്റെ സൂചന നൽകി കാർത്തിയുടെ പോസ്റ്റ്.

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജും നടൻ കാർത്തിയും ഒന്നിക്കുന്ന ചിത്രമാണ് കൈതി 2. 2019 ലെ ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായ ഈ ചിത്രം ഡ്രീം വാരിയർ പിക്‌ചേഴ്‌സും കെവിഎൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം എപ്പോള്‍ പ്രഖ്യാപിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എന്നാല്‍ കഴിഞ്ഞ ദിവസം കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഈ ആകാംക്ഷയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. 

ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമ്മാതാവ് എസ് ആർ പ്രഭു, ലോകേഷ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ കാര്‍ത്തി എക്‌സിൽ പോസ്റ്റ് ചെയ്തു. 'ദില്ലി റിട്ടേൺസ്' എന്നാണ് കാർത്തി സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് പരാമർശിച്ചുകൊണ്ട് ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. 

ഡ്രീം വാരിയർ പിക്‌ചേഴ്‌സും വിവേകാനന്ദ പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിച്ച കൈതി. ഒരു രാത്രിയില്‍ പൊലീസും ഒരു ഡ്രഗ് കാര്‍ട്ടലും തമ്മിലുള്ള പോരിനിടയില്‍ പെട്ടുപോകുന്ന ജയില്‍ മോചിതനായ ദില്ലിയുടെ കഥയാണ് പറയുന്നത്. 2019 ല്‍ ഇറങ്ങിയ ചിത്രം വന്‍ ബോക്സോഫീസ് വിജയമാണ് നേടിയത്. 

ഈ ചിത്രത്തില്‍ നിന്നും വികസിപ്പിച്ച ത്രെഡില്‍ നിന്നാണ് പിന്നീട് ലോകേഷ് കനകരാജ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് വികസിപ്പിച്ചത്. കമല്‍ഹാസന്‍ നായകനായ വിക്രം, വിജയ് നായകനായ ലിയോ എന്നിവ എല്‍സിയുവിന്‍റെ ഭാഗമായി ഇറങ്ങിയ ചിത്രങ്ങളാണ്. വിക്രത്തില്‍ ശബ്ദ സാന്നിധ്യമായി കാര്‍ത്തി ഉണ്ടായിരുന്നു. അത് പോലെ ലിയോയില്‍ കൈതിയിലെ കഥപാത്രമായ പൊലീസുകാരനും ഉണ്ടായിരുന്നു. ർ

കൈതി 2വില്‍ സ്റ്റണ്ട് മാസ്റ്റേര്‍സായി അന്‍പറിവും, സംഗീത സംവിധായകനായി സാം സിഎസും തിരിച്ചെത്തും എന്നാണ് വിവരം. 

ഹോളി ആഘോഷത്തിനിടെ പ്രമുഖ ടിവി താരത്തെ പീഡിപ്പിക്കാൻ ശ്രമം; നടനെതിരെ കേസ്\

നാനിയുടെ 'ദ പാരഡൈസ്': വില്ലനായി മുന്‍കാല സൂപ്പര്‍താരം എത്തുന്നു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു