സ്വന്തം ജീവിതം വെള്ളിത്തിരയിലേക്ക്, പരിനീതി ചോപ്രയ്‍ക്കും ടീമിനും ആശംസകളുമായി സൈന നെഹ‍്‍വാള്‍

Published : Oct 07, 2019, 03:12 PM IST
സ്വന്തം ജീവിതം വെള്ളിത്തിരയിലേക്ക്, പരിനീതി ചോപ്രയ്‍ക്കും ടീമിനും ആശംസകളുമായി സൈന നെഹ‍്‍വാള്‍

Synopsis

പരിനീതി ചോപ്രയ്‍ക്കും ടീമിനും ആശംസകളുമായി സൈന നെഹ്‍വാള്‍.  

ഇന്ത്യൻ ബാഡ്‍മിന്റണ്‍  താരം സൈന നെഹ്‍വാളിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി അഭിനയിക്കുന്നത്. ശ്രദ്ധ കപൂര്‍ ആയിരുന്നു സൈനയായി അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ശ്രദ്ധ കപൂര്‍ പിൻമാറുകയും കഥാപാത്രം പരിനീതി ചോപ്രയിലേക്ക് എത്തുകയുമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കേ പരിനീതി ചോപ്രയ്‍ക്കും ടീമിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സൈന നെഹ്‍വാള്‍.

പരിനീതി ചോപ്രയുടെ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍താണ് സൈന നെഹ്‍വാള്‍ ആശംസകള്‍ നേര്‍ന്നത്. മുന്നോട്ടുള്ള യാത്ര ഒരുമിച്ചാകാം. ടീമിന്റെ എന്റെ എല്ലാവിധ ആശംസകളും- സൈന നെഹ്‍വാള്‍ എഴുതിയിരിക്കുന്നു. അതേസമയം സൈന നെഹ്‍വാളിന്റെ കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാൻ കഠിനമായ പരിശീലനത്തിലാണ് പരിനീതി ചോപ്ര. തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. സംവിധായകനും ടീമും എനിക്ക് വേണ്ടതെല്ലാം ശരിയാക്കി തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. ഞാൻ സന്തോഷവതിയാണ്, പക്ഷേ ആകാംക്ഷഭരിതയുമാണ്- പരിനീതി പോച്ര പറഞ്ഞിരുന്നു.

ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കാളും യഥാര്‍ഥ ജീവിതം സിനിമയില്‍ എത്തിക്കുന്നത് ആവേശകരമാണ്. സൈനയുടെ ജീവിതം അതേപടി സിനിമയില്‍ എത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതുമാണ്. അവര്‍ കളിക്കുന്ന രീതി അതേപോലെ ചെയ്യാൻ ഒരുപാട് പരിശീലനം ആവശ്യമാണ്. പൂര്‍ണമായ ഒരു ജീവചരിത്ര സിനിമയായിരിക്കണം അതെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്- പരിനീതി ചോപ്ര പറഞ്ഞിരുന്നു.

അതേസമയം മാനവ് കൌള്‍ ആയിരിക്കും ചിത്രത്തില്‍ സൈന നെഹ്‍വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‍വാളിന്റെ യഥാര്‍ത്ഥ പരിശീലകൻ. തുമാരി സുലുവില്‍ വിദ്യാ ബാലന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പരിശീലകനായി അഭിനയിക്കുന്ന മാനവ് കൌള്‍.

അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ടോക്സിക്' റിലീസ് മാറ്റി, 'ധുരന്ധർ 2 ' മാർച്ച് 19ന് തന്നെ എത്തുമോ?; ഉറ്റുനോക്കി പ്രേക്ഷകർ
ജിന്‍റോയുമായി വിവാഹമോ? ആദ്യമായി പ്രതികരിച്ച് അപ്‍സര രത്നാകരന്‍