ഇന്ത്യ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമനായി 'ലൂസിഫര്‍'; പിന്നിലാക്കിയത് 'പിഎം നരേന്ദ്ര മോദി'യെ

By Web TeamFirst Published Mar 23, 2019, 7:09 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി', 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2', റോബി ഗ്രിവാള്‍ സംവിധാനം ചെയ്യുന്ന ജോണ്‍ അബ്രഹാം ചിത്രം 'റോമിയോ അക്ബര്‍ വാള്‍ട്ടര്‍' എന്നിവയെയൊക്കെ പിന്തള്ളിയാണ് 'ലൂസിഫര്‍' ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത്.
 

പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പുള്ള സിനിമ ഏതാണ്? 'ലൂസിഫര്‍' എന്നാണ് ഉത്തരം. ഐഎംഡിബിയുടെ 'ഏറ്റവും കാത്തിരിപ്പുള്ള ഇന്ത്യന്‍ സിനിമകളും ഷോകളും' (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ മൂവീസ് ആന്റ് ഷോസ്) ലിസ്റ്റിലാണ് നിലവില്‍ 'ലൂസിഫര്‍' ഒന്നാമതുള്ളത്. 

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം പിന്നിലാക്കിയിരിക്കുന്നത് ചില്ലറക്കാരെയല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി', 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2', റോബി ഗ്രിവാള്‍ സംവിധാനം ചെയ്യുന്ന ജോണ്‍ അബ്രഹാം ചിത്രം 'റോമിയോ അക്ബര്‍ വാള്‍ട്ടര്‍' എന്നിവയെയൊക്കെ പിന്തള്ളിയാണ് 'ലൂസിഫര്‍' ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത്. 'പിഎം നരേന്ദ്രമോദി' രണ്ടാമതുള്ളപ്പോള്‍ നിതിന്‍ കക്കര്‍ സംവിധാനം ചെയ്യുന്ന 'നോട്ട്ബുക്ക്' മൂന്നാംസ്ഥാനത്തുണ്ട്. മറ്റൊരു മലയാളചിത്രവും ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്. വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന 'മധുരരാജ'യാണ് ചിത്രം. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് 'മധുരരാജ'.

ഐഎംഡിബി ലിസ്റ്റ്

1. ലൂസിഫര്‍

2. പിഎം നരേന്ദ്ര മോദി

3. നോട്ട്ബുക്ക്

4. കാലാങ്ക്

5. ദേ ദേ പ്യാര്‍ ദേ

6. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2

7. ജംഗ്ലീ

8. റോമിയോ അക്ബര്‍ വാള്‍ട്ടര്‍

9. മധുരരാജ

10. ആള്‍ബര്‍ട്ട് പിന്റോ കൊ ഗുസ്സ ക്യൂം ആതാ ഹെ?

click me!