
അക്ഷയ് കുമാര്‍ നായകനായി എത്തിയ കേസരിക്ക് മികച്ച പ്രതികരണമാണ് തീയേറ്ററില്‍ ലഭിച്ചത്. 21.50 കോടി രൂപയാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രം നേടിയത്. കേസരി വൻ കളക്ഷൻ സ്വന്തമാക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നതും. എന്നാല്‍ ചിത്രം മുഴുവൻ ഓണ്‍ലൈനില്‍ ലീക്കായി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
തമിള്‍റോക്കേഴ്സ് വെബ്സൈറ്റാണ് കേസരി സിനിമയും ലീക്ക് ചെയ്തിരിക്കുന്നത്. ചിത്രം ഓണ്‍ലൈനില്‍ ലീക്കായത് ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. 1897ലെ 'സാരാഗര്‍ഹിയിലെ യുദ്ധ'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ അഭിനയിച്ചിരിക്കുന്നത്. അഫ്ഘാന്‍ പോരാളികളുമായുള്ള യുദ്ധത്തില്‍ 36-ാം സിഖ് റെജിമെന്റിനെ നയിക്കുന്ന കഥാപാത്രമാണ് ഇത്. പരിണീതി ചോപ്രയാണ് ഹവില്‍ദാര്‍ ഇഷാന്‍ സിംഗിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. അനുരാഗ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ