മൂന്നാം വാരത്തില്‍ കുറഞ്ഞത് 24 സ്ക്രീനുകള്‍ മാത്രം! വന്‍ ജനപ്രീതിയുമായി 'ലക്കി ഭാസ്‍കര്‍'

Published : Nov 15, 2024, 02:39 PM IST
മൂന്നാം വാരത്തില്‍ കുറഞ്ഞത് 24 സ്ക്രീനുകള്‍ മാത്രം! വന്‍ ജനപ്രീതിയുമായി 'ലക്കി ഭാസ്‍കര്‍'

Synopsis

ദീപാവലി റിലീസ് ആയെത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം

കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന നിലയില്‍ ദുല്‍ഖറിന് ഏറെ പ്രിയപ്പെട്ട ചിത്രമായിരിക്കും ലക്കി ഭാസ്കര്‍. ഭാഷാഭാദമന്യെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും അതേ പ്രീതിയാണ് ചിത്രം നേടുന്നത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് വിവിധ മാര്‍ക്കറ്റുകളില്‍ ചിത്രം നിലനിര്‍ത്തുന്നത്. ഇപ്പോഴിതാ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 31 ന് എത്തിയ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടത് ആദ്യം 175 സ്ക്രീനുകളില്‍ ആയിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച അഭിപ്രായം നേടിയതോടെ ചിത്രത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു. അതിനാല്‍ റിലീസ് ദിനത്തില്‍ തന്നെ 207 ലേക്ക് ചിത്രം സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരിക്കുന്നു. നാലാം ദിനമായ ഞായറാഴ്ച അത് 240 ലേക്കും എത്തി. ഇപ്പോഴിതാ മൂന്നാം വാരത്തിലെ സ്ക്രീന്‍ കൗണ്ടില്‍ റിലീസ് സമയത്തേതില്‍ നിന്നും 24 സ്ക്രീനുകള്‍ മാത്രമാണ് കേരളത്തില്‍ ചിത്രത്തിന് കുറവ്. കേരളത്തിലെ 151 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും വെങ്കി അറ്റ്ലൂരിയാണ്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ദുല്‍ഖറിന്‍റെ തന്നെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്‍റെ മനൈവികൾ' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ