കലാകാരന്മാരെ വിലക്കാനാകില്ല, ഭൂമിയുള്ള കാലത്തോളം അവസരങ്ങൾ ലഭിക്കും : ലുക്മാൻ അവറാൻ

Published : May 16, 2023, 03:03 PM ISTUpdated : May 16, 2023, 03:07 PM IST
കലാകാരന്മാരെ വിലക്കാനാകില്ല, ഭൂമിയുള്ള കാലത്തോളം അവസരങ്ങൾ ലഭിക്കും : ലുക്മാൻ അവറാൻ

Synopsis

ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രമാണ് ലുക്മാന്റേതായി റിലീസിന് ഒരുങ്ങുന്നത്.

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസി ഷെയിൻ നി​ഗം എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി ലുക്മാൻ അവറാൻ. കലാകാരന്മാരെ വിലക്കാനാകില്ലെന്നും ഭൂമിയുള്ള കാലത്തോളം അവർക്ക് അവസരങ്ങൾ ലഭിക്കുമെന്നും ലുക്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"കലാകാരന്മാരെ അങ്ങനെ വിലക്കാനൊന്നും സാധിക്കില്ല. അവർക്ക് പല അവസരങ്ങളും ലഭിച്ചു കൊണ്ടേയിരിക്കും. വ്യക്തിപരമായിട്ടോ സംഘടനാപരമായോ തീരുമാനങ്ങൾ എടുക്കാം. കലാകാരന്മാർക്ക് അടച്ചിട്ടില്ല വാതിലുകൾ ഇല്ല. ഭൂമി ഉള്ളിടത്തോളം അവർക്ക് അവസരങ്ങൾ കിട്ടിക്കൊണ്ടേയിരിക്കും. ഇപ്പോൾ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. ഈ പറഞ്ഞ ആർട്ടിസ്റ്റുകളുമായി ഞാൻ ഒന്നോ രണ്ടോ സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെ അങ്ങനത്തെ ഒരു പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. എന്ന് കരുതി അപ്പുറത്തെ സൈഡ് എന്താണ് എന്നറിയാതെ നമുക്ക് ഒന്നും പറയാനും പറ്റില്ല", എന്നാണ് ലുക്മാൻ പറയുന്നത്.  

താരസംഘടനയായ അമ്മയിൽ യുവ താരങ്ങളിൽ പലരും അംഗത്വം എടുത്തിട്ടില്ല. അതിനുള്ള കാരണം എന്തെന്ന ചർച്ചകൾക്കിടെ വിഷയത്തിൽ തന്റെ നിലപാടും ലുക്മാൻ വെളിപ്പെടുത്തി. അമ്മ എന്ന താരസംഘടനയിൽ അം​ഗത്വം എടുക്കാത്തത് അതിനുള്ള സാഹചര്യം ഒത്ത് വരാത്തത് കൊണ്ടാണെന്ന് ലുക്മാൻ പറയുന്നു.  ഇനി എപ്പോൾ വേണമെങ്കിലും അംഗത്വം എടുത്തേക്കുമെന്നും ആണ് ലുക്മാൻ പറയുന്നത്. 

ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രമാണ് ലുക്മാന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്