'എന്‍റെ ആദ്യ പ്രണയം ഇതായിരുന്നു', വ്ളോഗുമായി നടി അനുശ്രീ

Published : May 16, 2023, 02:56 PM IST
'എന്‍റെ ആദ്യ പ്രണയം ഇതായിരുന്നു', വ്ളോഗുമായി നടി അനുശ്രീ

Synopsis

നടി അനുശ്രീ പങ്കുവെച്ച പുതിയ വ്ളോഗ് ശ്രദ്ധയാകര്‍ഷിക്കുന്നു.

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചതിയാണ് അനുശ്രീ. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച അനുശ്രീ പിന്നീട് നായികയായി മാറുകയായിരുന്നു. അനുശ്രീയുടെ ദാമ്പത്യ ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിഷ്‍ണുവുമായുള്ള വിവാഹവും തുടര്‍ന്ന് ഇരുവരും പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മകനും കുടുംബത്തിനുമൊപ്പമുള്ള വ്ലോഗ് നിരന്തരം പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ കുട്ടിക്കാല ഓർമ്മകൾ പങ്കിട്ടുകൊണ്ട് എത്തിയിരിക്കുകയാണ് നടി. തന്റെ കുട്ടിക്കാല പ്രണയത്തെ കുറിച്ചാണ് താരം ആദ്യം പറയുന്നത്.

'അന്നത്തെ കാലത്ത്, ആ പ്രായത്തിൽ പ്രണയം എന്താണ് എന്ന് അറിയില്ല. പക്ഷെ ഞങ്ങൾ മെയ്‍ഡ് ഫോർ ഈച്ച് അദർ ആയിരുന്നു. അവന്റെ പേര് അഭിഷേക് എന്നാണ്. യൂകെജിയിൽ ഞാൻ ഡൽഹിയിൽ ആയിരുന്നു. ഇവനും എന്റെ ക്‌ളാസിൽ തന്നെ ആയിരുന്നു. അവൻ ഭയങ്കര കരച്ചിൽ ആയിരുന്നു. അവനെ ആശ്വസിപ്പിക്കൽ ആയിരുന്നു എന്റെ പരിപാടി'. അനു പറയുന്നു.

നീ വിഷമിക്കണ്ട, ഞാൻ കൂടെയുണ്ട് എന്നൊക്കെ പറഞ്ഞാണ് ഞാൻ അവനെ ആശ്വസിപ്പിച്ചിരുന്നത്. ഒരുമിച്ചായിരുന്നു, പോകുന്നതും വരുന്നതും. പിന്നെ എക്സാം ഒക്കെ വരുമ്പോൾ , ഹോം വർക്ക് ഒക്കെ ചെയ്യാതെ വാൻ വരുമ്പോൾ ടീച്ചർ അവനെ വഴക്ക് പറഞ്ഞാലും കരയുന്നത് ഞാൻ ആയിരുന്നു. ഞങ്ങൾ അത്രയും തിക്ക് ഫ്രണ്ട്സ് ആയിരുന്നു. എന്റെ വീട്ടിലേക്ക് ഒക്കെ അവൻ വരുമായിരുന്നു. അങ്ങനെ വലിയ ക്ലോസ് ആയിരുന്നു. ഇപ്പൊ എവിടെ ഉണ്ട് എന്ന് അറിയില്ലയെന്നും താരം പറയുന്നുണ്ട്. കുട്ടികാലത്തെ ചിത്രങ്ങളടങ്ങിയ ആൽബവും താരം പ്രേക്ഷകരെ കാണിക്കുന്നുണ്ട്.

അനുശ്രീ എന്നാണ് യഥാർ‍ഥ പേര് എങ്കിലും പ്രകൃതിയെന്നാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. 'ഓമനത്തിങ്കള്‍ പക്ഷി', 'ദേവീമാഹാത്മ്യം', 'ശ്രീ മഹാഭാഗവതം', 'പാദസരം', 'എഴുരാത്രികള്‍', 'അമല' തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്. എന്തായാലും നടി അനുശ്രീയുടെ പുതിയ വ്ളോഗും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

Read More: പുലിവാല് പിടിച്ച് ബച്ചൻ, വിവാദ ഫോട്ടോയില്‍ പ്രതികരണവുമായി മുംബൈ പൊലീസ്

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ