തിരുവനന്തപുരത്തെ ഐ മാക്സ് വൈകും; 'അവതാര്‍' അനുഭവത്തിന് ഇനിയും കാത്തിരിക്കണം

Published : Dec 15, 2022, 10:42 PM IST
തിരുവനന്തപുരത്തെ ഐ മാക്സ് വൈകും; 'അവതാര്‍' അനുഭവത്തിന് ഇനിയും കാത്തിരിക്കണം

Synopsis

ഐമാക്സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയലിന്‍റെ അറിയിപ്പ്

കേരളത്തില്‍ ആദ്യത്തെ ഐമാക്സ് തിയറ്റര്‍ വരുന്നതായ പ്രഖ്യാപനം സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരം ലുലു മാളിലാണ് ആദ്യ ഐമാക്സ് തിയറ്ററുകള്‍ വരുന്നതായി ഐമാക്സ് അധികൃതരില്‍ നിന്ന് ഒക്ടോബറില്‍ അറിയിപ്പ് ലഭിച്ചത്. ഡിസംബറില്‍ എത്തുന്ന ഹോളിവുഡ് ചിത്രം അവതാര്‍ ആയിരിക്കും ഇവിടുത്തെ ആദ്യ റിലീസ് എന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ നാളെ തിയറ്ററുകളില്‍ എത്താനിരിക്കെ കേരളത്തിലെ ആദ്യ ഐ മാക്സില്‍ നാളെ റിലീസ് ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ വിവരം.

കാര്യമായ പരിശ്രമം നടത്തിയിട്ടും തിരുവനന്തപുരം ലുലു ഐമാക്സ് നാളെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന് ഐമാക്സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയല്‍ ട്വിറ്ററിലൂടെ അറിയിച്ചു. തിയറ്ററുകളുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ 4-5 ദിവസങ്ങള്‍ കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ALSO READ : 'സമൂഹമാധ്യമങ്ങള്‍ ഭിന്നിപ്പിക്കലിനായി ഉപയോഗിക്കപ്പെടുന്നു'; പഠാന്‍ ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍

തിരരുവനന്തപുരത്ത് ഐമാക്സ് പ്രവര്‍ത്തനം ആരംഭിക്കുന്ന വിവരം പ്രീതം ഡാനിയല്‍ തന്നെയാണ് ഒക്ടോബറില്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഐമാക്സ് സ്ക്രീനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീതം തിരുവനന്തപുരവും കൊച്ചിയും സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം ലുലു മാളിലെ ഐമാക്സ് കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം അന്ന് അറിയിച്ചത്. കൊച്ചിയിലെ ഐമാക്സ് സാധ്യതകളും സംഘം കാര്യമായി പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സെന്‍റര്‍സ്ക്വയര്‍ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആര്‍ എന്നീ മള്‍ട്ടിപ്ലെക്സുകള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയും ഐമാക്സ് തിയറ്ററിന് പറ്റിയ നഗരമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നിലവില്‍ അവതാര്‍. 2009 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 2019ല്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം എത്തിയതോടെ രണ്ടാം സ്ഥാനത്തേക്ക് മാറിയിരുന്നു. എന്നാല്‍ അവതാര്‍ 2 റിലീസിന് മുന്നോടിയായി ലോകമെമ്പാടും അവതാര്‍ റീ റിലീസ് ചെയ്യപ്പെട്ടു. 2021 മാര്‍ച്ചില്‍ ആയിരുന്നു ചൈനയിലെ റീ റിലീസ്. മികച്ച കളക്ഷനാണ് ചൈനീസ് റിലീസ് ചിത്രത്തിന് നേടിക്കൊടുത്തത്. ഇതേത്തുടര്‍ന്ന് എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ അവതാര്‍ വീണ്ടും ഒന്നാമതായി.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ