'കേരള സ്റ്റോറി'യിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുന്നു; എം എ ബേബി

Published : Apr 29, 2023, 05:14 PM IST
'കേരള സ്റ്റോറി'യിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുന്നു; എം എ ബേബി

Synopsis

കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

'ദി കേരള സ്റ്റോറി' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എം എ ബേബി. സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണം എന്നും എം എ ബേബി ആവശ്യപ്പെട്ടു. 

എം എ ബേബിയുടെ വാക്കുകൾ ഇങ്ങനെ

'കേരളസ്റ്റോറി' എന്ന സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണ്. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണം. നാലു മലയാളികൾ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വർഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പർവതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ. പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു എന്നാണ് പ്രചാരണം.  കേരളത്തിൽ  ലവ് ജിഹാദ് എന്നൊക്കെയുള്ള കഥകൾ ആർഎസ്എസ് പ്രചാരകർ ഉണ്ടാക്കിയെടുത്ത കഥകളാണ്. ഇന്ത്യയിലെ മുഴുവൻ ഭരണകൂടത്തിന്റെ മേലും നിയന്ത്രണം ഉള്ള അവർക്ക് എന്തുകൊണ്ടാണ് ഇന്ത്യയിൽ നിന്ന് തീവ്രവാദത്തിലേക്ക് ആളുകൾ പോകുന്നത് തടയാനാവാത്തത്?  ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം കേരളത്തിൽ നിന്ന് നാലു പേർ വഴിതെറ്റി സിറിയയിൽ പോയതല്ല, ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ തകർക്കുന്ന ആർഎസ്എസ് ആണ്. ഈ കേരള സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നു.

സിനിമകൾ പരാജയപ്പെടുമ്പോൾ പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയ്യാറാകുന്നില്ല ; കമൽ

കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പ്രദർശനാനുമതി നൽകരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'