ഫോട്ടോഗ്രാഫറാകാൻ കൊതിക്കുന്ന പെണ്‍കുട്ടിയുടെ കഥ, 'ചിത്രങ്ങളുടെ രാജകുമാരി' കാണാം

By Web TeamFirst Published Aug 27, 2021, 6:02 PM IST
Highlights

സംഗവി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.


ഫോട്ടോഗ്രാഫറാകാൻ കൊതിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി ഒരു ഹ്രസ്വ ചിത്രം. സംഗവി പ്രസാദ് സംവിധാനം ചെയ്‍ത ചിത്രങ്ങളുടെ രാജകുമാരി  എന്ന ഹ്രസ്വചിത്രത്തിലാണ് ഇക്കഥ പറയുന്നത്. സംഗവി പ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ശിവൻസ് സ്റ്റുഡിയോസില്‍ നിന്ന്  ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സംഗവി പ്രസാദ് ഹ്രസ്വചിത്രത്തിലേക്ക് എത്തുന്നത്.

ആദ്യമായി ക്യാമറ എന്താണ് എന്ന് മനസ്സിലാക്കിയത് ശിവൻസാറിന്റെ അടുത്തു നിന്നായിരുന്നുവെന്ന് സംഗവി പറയുന്നു. ഒരു ഫോട്ടോഗ്രാഫർ ആകണമെന്നായിരുന്നു ആഗ്രഹം. തിരുവനന്തപുരം ശിവൻ സ്റ്റുഡിയോയിൽ നിന്നും ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി എന്ന കോഴ്‌സ് ചെയ്‍തു. തുടര്‍ന്നാണ്  ഷോർട്ട്ഫിലിമിലേക്ക് എത്തിച്ചേരുന്നത് എന്നും സംഗവി പറയുന്നു.  ഫോട്ടോഗ്രാഫർ ആകണമെന്ന ഒരു കുട്ടിയുടെ സ്വപ്‍നത്തിന്റെ കഥയാണ് ചിത്രമെന്നും സംഗവി വ്യക്തമാക്കി.

സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ചെങ്ങനാശേരിയില്‍ നിന്ന് ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷനും തഞ്ചാവൂർ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും സംഗവി നേടിയിട്ടുണ്ട്.

പ്രസാദ് എൻ ആണ് ഹ്രസ്വ ചിത്രത്തിന്റെ നിര്‍മാതാവ്. സംഗീതം അരവിന്ദ് മഹാദേവ്, എഡിറ്റിംഗ് ടിജോ തങ്കച്ചൻ. വിഎഫ്എക്‌സും മോഷൻ ഗ്രാഫിക്സും നിർവഹിച്ചിരിക്കുന്നത് അൻജോ ബെർലിൻ.  ശബ്‍ദ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് റെനിൽ ജോർജും ആണ്. അവന്തിക പി വിഷ്‍ണു അമ്മുക്കുട്ടിയായി അഭിനയിക്കുന്നു.

click me!