'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍; 'പത്താം വളവി'ല്‍ ഇന്ദ്രജിത്തും സുരാജും

By Web TeamFirst Published Aug 20, 2021, 12:22 PM IST
Highlights

'മാമാങ്ക'ത്തിനു ശേഷം ഒരു തമിഴ് ചിത്രവും പദ്‍മകുമാര്‍ സംവിധാനം ചെയ്‍തിരുന്നു.

മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'പത്താം വളവ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുജിഎമ്മിന്‍റെ ബാനറില്‍ ഡോ: സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് നിര്‍മ്മാണം. 

അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം രതീഷ് റാം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രഞ്ജിന്‍ രാജ്. പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്. കലാസംവിധാനം രാജീവ് കോവിലകം. ചമയം ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം അയേഷ ഷഫീര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്‍ണ. സ്റ്റില്‍സ് മോഹന്‍ സുരഭി. ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളാണ് മോഷന്‍ പോസ്റ്ററിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചത്.

'മാമാങ്ക'ത്തിനു ശേഷം ഒരു തമിഴ് ചിത്രവും പദ്‍മകുമാര്‍ സംവിധാനം ചെയ്‍തിരുന്നു. സ്വന്തം സംവിധാനത്തില്‍ മലയാളത്തില്‍ വന്‍ വിജയം നേടിയ 'ജോസഫി'ന്‍റെ തമിഴ് റീമേക്ക് ആയ 'വിചിത്തിരന്‍' ആണ് ഈ ചിത്രം. ജോജു ജോര്‍ജ് മലയാളത്തില്‍ അവതരിപ്പിച്ച ടൈറ്റില്‍ റോള്‍ തമിഴില്‍ അവതരിപ്പിക്കുന്നത് ആര്‍ കെ സുരേഷ് ആണ്. ബി സ്റ്റുഡിയോസിന്‍റെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!