എം പത്മകുമാറിന്റെ സംവിധാനത്തില്‍ മീരാ ജാസ്‍മിനും നരേനും

Published : Apr 01, 2023, 04:24 PM IST
എം പത്മകുമാറിന്റെ സംവിധാനത്തില്‍ മീരാ ജാസ്‍മിനും നരേനും

Synopsis

മീരയും നരേനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.  

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മീര ജാസ്‍മിൻ നായികയായി എത്തുന്ന പുതിയ ചിത്രം വരുന്നൂ. നരേൻ ആണ് ചിത്രത്തില്‍ നായകൻ. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. മീരാ ജാസ്‍മിൻ ചിത്രം അടുത്ത തിങ്കളാഴ്‍ച കൊച്ചിയില്‍ ആരംഭിക്കും.

'മകള്‍' എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്‍മിൻ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ജയറാമായിരുന്നു നായകൻ. എസ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്‍മിൻ 'മകള്‍' പ്രഖ്യാപിച്ച കാലത്ത് യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചപ്പോള്‍ പറഞ്ഞത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും എന്ന് മീര ജാസ്‍മിൻ അന്ന് പറഞ്ഞു. എന്തായാലും മീരാ ജാസ്‍മിൻ വീണ്ടും മലയാളത്തില്‍ സജീവമാകുന്നുതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് 'മകളുടെ' രചന നിർവ്വഹിച്ചിരുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം. കെ രാജഗോപാലായിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗ്.

ദേവിക സഞ്‍ജയ്, നസ്ലിൻ, ശ്രീനവാസൻ, ഇന്നസെന്റ്, സിദ്ധിഖ്, ജയശങ്കര്‍, ബാലാജി മനോഹര്‍, ഡയാന ഹമീദ്, കോട്ടയം രമേഷ്, ശ്രീധന്യ, അല്‍താഫ് സലിം, ശ്രീലത നമ്പൂതിരി, മീര നായര്‍, കൃഷ്‍ണ പ്രഭ, അനീത, നിമിഷ, ഉണ്ണി നായര്‍, മണി ഷൊര്‍ണൂര്‍, ലതാ സതീഷ്, ശ്രീജ അജിത്ത്, ജെയിസ് ജോസ് തുടങ്ങിയവര്‍ 'മകളില്‍' അഭിനയിച്ചു. 'നന്ദകുമാര്‍' എന്ന കഥാപാത്രമായിട്ടായിരുന്നു ജയറാം ചിത്രത്തില്‍ വേഷമിട്ടത്. 'നന്ദകുമാറി'ന്റെ ഭാര്യ കഥാപാത്രം 'ജൂലിയറ്റായി'ട്ടാണ് ചിത്രത്തില്‍ മീര ജാസ്‍മിൻ വേഷമിട്ടത്. മീരാ ജാസ്‍മിന് തന്റെ തിരിച്ചുവരവില്‍ മോശമല്ലാത്ത പ്രതികരണം നേടാനായിരുന്നു.

Read More: 'ദസറ അതിശയിപ്പിക്കുന്ന സിനിമ', നാനി ചിത്രത്തിന് അഭിനന്ദവുമായി മഹേഷ് ബാബു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക