ചിരിപ്പിക്കാൻ ജയസൂര്യ ചിത്രം 'എന്താടാ സജി', സ്‍നീക്ക് പീക്ക് പുറത്ത്

Published : Apr 01, 2023, 03:29 PM ISTUpdated : Apr 06, 2023, 12:07 PM IST
ചിരിപ്പിക്കാൻ ജയസൂര്യ ചിത്രം 'എന്താടാ സജി', സ്‍നീക്ക് പീക്ക് പുറത്ത്

Synopsis

ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്.

ജയസൂര്യ നായകനാകുന്ന ചിത്രം 'എന്താടാ സജി' ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. 'എന്താടാ സജി' എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്തുവിട്ടു.

വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 'എന്താടാ സജി'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം  ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന 'എന്താടാ സജി' എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ.

 'എന്താടാ സജി'യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി പട്ടണം ആണ്. മേക്കപ്പ് റോണക്‌സ് സേവ്യർ ആണ്. ഒരു ഫാമിലി കോമഡി എന്റർടെയ്‍നറായ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീണ്‍ വിജയ്, അഡ്‍മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‍സ്ക്യുറ, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ് 'എന്താടാ സജി' എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

Read More: 'ദസറ അതിശയിപ്പിക്കുന്ന സിനിമ', നാനി ചിത്രത്തിന് അഭിനന്ദവുമായി മഹേഷ് ബാബു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക