മമ്മൂട്ടിയുടെ പകർന്നാട്ടം, അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ; നൻപകലിനെ കുറിച്ച് എം എ നിഷാദ്

By Web TeamFirst Published Jan 23, 2023, 7:40 AM IST
Highlights

മ്മൂട്ടി സാറിനൊപ്പം തിളങ്ങിയത് അശോകനാണ്. മലയാള സിനിമ അശോകനെ കൂടുതൽ ഉപയോഗിക്കണമെന്നും സംവിധായകൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണിതെന്നും നിഷാദ് കുറിക്കുന്നു. അഭിനേതാക്കൾ എല്ലാവരും നന്നായി, പക്ഷെ മമ്മൂട്ടി സാറിനൊപ്പം തിളങ്ങിയത് അശോകനാണ്. മലയാള സിനിമ അശോകനെ കൂടുതൽ ഉപയോഗിക്കണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു.

എം എ നിഷാദിന്റെ വാക്കുകൾ

''നൻപകൽ നേരത്ത് മയക്കം''
യൂ ഹരീഷിന്റ്റെ കഥ...ലിജോ ജോസ് പല്ലിശ്ശേരിയുടെ സാക്ഷാത്ക്കാരം..
മമ്മൂട്ടി എന്ന നടന്റ്റെ പകർന്നാട്ടം .. മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തേക്കാവുന്ന സിനിമ..ഇതാണ് എന്റ്റെ  ഒറ്റ കവിൾ റിവ്യൂ..ഇന്ന് ദുബായിലെ സഹറ സെന്റ്ററിൽ ഉച്ച മയക്കം കഴിഞ്ഞ നേരത്താണ് കണ്ടത് എല്ലാതരം പ്രേക്ഷകരെയും, തൃപ്തിപ്പെടുത്തുമോ എന്നറിയില്ല.. പക്ഷെ ഓരോ ഫ്രെയിമിലും,ഒരു സംവിധായകന്റ്റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്..തമിഴ്നാട്ടിലെ ഒരുൾഗ്രാമത്തിൽ എത്തിയ പ്രതീതി..ഭാരതീ രാജയുടേയും,കെ ബാലചന്ദറുടെയും സിനിമകളുടെ ഗൃഹാതുരത്വം ഫീൽ ചെയ്തു.. അഭിനേതാക്കൾ എല്ലാവരും നന്നായി പക്ഷെ മമ്മൂട്ടി സാറിനൊപ്പം,തിളങ്ങിയത് അശോകനാണ്...മലയാള സിനിമ അശോകനെ കൂടുതൽ ഉപയോഗിക്കണം.. പശ്ചാത്തല സംഗീതം,പഴയ തമിഴ് പാട്ടുകൾ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്..ആ പാട്ടുകളിലെ വരികളും കഥാ സന്ദർഭത്തിന്യോജിച്ചത് തന്നെ.. ലിജോ പല്ലിശ്ശേരി ബ്രില്ല്യൻസ് കൂടിയാണ്  ''നൻപകൽ നേരത്ത് മയക്കം'' അണിയറക്കാർക്ക് അഭിനന്ദനങ്ങൾ !!!.

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

കഴിഞ്ഞ ആഴ്ചയാണ് നൻപകൽ നേരത്ത് മയക്കം തിയറ്ററില്‍ എത്തിയത്. മികച്ച പ്രേക്ഷക പ്രശംസകള്‍ ആണ് ചിത്രത്തിന് ആദ്യം ദിനം മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ‌രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

click me!