'പ്രതിഫലമാണ് പ്രതിസന്ധിക്ക് കാരണമെങ്കില്‍ അത് ഏതൊക്കെ താരങ്ങളെന്ന് വ്യക്തമാക്കണം'; മാല പാര്‍വതി പറയുന്നു

Published : Feb 10, 2025, 03:50 PM IST
'പ്രതിഫലമാണ് പ്രതിസന്ധിക്ക് കാരണമെങ്കില്‍ അത് ഏതൊക്കെ താരങ്ങളെന്ന് വ്യക്തമാക്കണം'; മാല പാര്‍വതി പറയുന്നു

Synopsis

ജൂണ്‍ 1 മുതലാണ് സിനിമാ മേഖലയില്‍ സമരം

സിനിമാ സംഘടനകള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച, ജൂണ്‍ 1 മുതലുള്ള സിനിമാ സമരത്തില്‍ പ്രതികരണവുമായി നടി മാല പാര്‍വതി. താരങ്ങളുടെ പ്രതിഫലമാണ് മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളില്‍ ഒന്നായി സംഘടനാ നേതാക്കള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇത് ഏതൊക്കെ താരങ്ങളെന്ന് വ്യക്തമാക്കണമെന്ന് മാല പാര്‍വതി പ്രതികരിച്ചു. യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരോടാണ് മാല പാര്‍വതിയുടെ പ്രതികരണം

"അഭിനേതാക്കളുടെ പ്രതിഫലത്തിലെ വര്‍ധനവിനെ അവര്‍ വിമര്‍ശിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏത് താരമെന്ന് പറയണം. നായകന്മാരുടെ കാര്യം മാത്രമാണോ പറയുന്നത്, അതോ എല്ലാവരെയും ചേര്‍ത്താണോ എന്നത് വ്യക്തമാക്കണം. എല്ലാവരും പൈസ വാങ്ങുന്നില്ല. ഇവര്‍ പറയുന്നത് ശരിയല്ല. അഭിനേതാക്കളുടെ പ്രതിഫലം കൊണ്ട് മാത്രമാണ് സിനിമകളുടെ ബജറ്റ് ഉയരുന്നതെന്ന് പറയാനാവില്ല. പല കാരണങ്ങള്‍ ഉണ്ടാവും. ചില സംവിധായകര്‍ പറയുന്ന ബജറ്റിന് മുകളില്‍ പോകുന്നത് കാണാറുണ്ട്. ചില സിനിമകള്‍ നീണ്ടുപോകാന്‍ മഴ പോലും കാരണമാകാറുണ്ട്", മാല പാര്‍വതി പ്രതികരിച്ചു.

100 കോടി കിട്ടിയ ഒരു സിനിമ പോലും മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ ചിത്രങ്ങള്‍ നേടിയ ​ഗ്രോസ് കളക്ഷനെക്കുറിച്ചാണ് അണിയറക്കാര്‍ പറയാറെന്ന് മാല പാര്‍വതി പറയുന്നു. "വലിയ വിജയങ്ങള്‍ ഇല്ലെന്നാണല്ലോ ഇവര്‍ പറയുന്നത്. ഷെയര്‍ 100 കോടി വന്നെന്നൊല്ലും ആരും പറഞ്ഞിട്ടില്ല. ഗ്രോസിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്", മാല പാര്‍വതിയുടെ പ്രതികരണം.

അതേസമയം ജൂണ്‍ 1 മുതല്‍ സിനിമാ പ്രദര്‍ശനത്തിനൊപ്പം പുതിയ സിനിമകളുടെ നിര്‍മ്മാണവും നിശ്ചലമാവുമെന്നാണ് സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101 കോടിയാണെന്നും തിയറ്ററിൽ റിലീസായ 28 ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് രേഖാചിത്രം മാത്രമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

ALSO READ : നായകന്‍ ശ്രീനാഥ് ഭാസി; 'പൊങ്കാല' ഫൈനല്‍ ഷെഡ്യൂളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി