'കുറ്റാരോപിതരായ പുരുഷന്മാര്‍ അമ്മയില്‍ നിന്ന് മാറിനില്‍ക്കരുത്'; ഓഡിയോ ക്ലിപ്പില്‍ വിശദീകരണവുമായി മാലാ പാര്‍വതി

Published : Jul 26, 2026, 11:35 AM IST
Maala Parvathi reacts to her leaked audio clip about welcoming men members facing allegations to amma

Synopsis

ഓഡിയോ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി മാലാ പാര്‍വതി

കുറ്റാരോപിതരായ പുരുഷന്മാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി പറയുന്ന ശബ്ദ സന്ദേശം പുറത്ത്. താരസംഘടനയിലെ വനിതകള്‍ അംഗങ്ങളായ പെണ്‍മക്കള്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മാലാ പാര്‍വതിയുടെ വാക്കുകള്‍. അതേസമയം ലീക്ക് ആയ വോയ്സ് നോട്ടിന്‍റെ ഒരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നും അത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നും മാലാ പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

കുറ്റാരോപിതരായ പുരുഷന്മാർ അമ്മയില്‍ നിന്ന് മാറിനിൽക്കരുതെന്നും ഭരണസമിതിക്കെതിരായ നീക്കത്തിൽ പിന്തുണ വേണമെന്നും പുറത്തായ ഓഡിയോ ക്ലിപ്പില്‍ മാലാ പാര്‍വതി പറയുന്നുണ്ട്. തീരുമാനം പറഞ്ഞാൽ നയിക്കാൻ ഒരു വലിയ സംഘം വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചാനലുകളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് ചര്‍ച്ചയായതിന് പിന്നാലെ മാലാ പാര്‍വതി നല്‍കിയ വിശദീകരണം ഇങ്ങനെ.. 

"കുറ്റാേരാപിതെരെ കൂടെ നിർത്തണെമന്ന് ഞാൻ പറഞ്ഞ ഒരു ഓഡിേയാ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പല ചാനലിലും കണ്ടു. ഞാൻ പറഞ്ഞിരിക്കുന്നതിൽ നിന്ന് അടർത്തിയ വരി കാർഡായപ്പോൾ അതിൽ "കുറ്റാരോപിതർ അമ്മയിലേക്ക് സ്വാഗതം “ എന്ന് കണ്ടു. സംഘടനയിലെ ഭാരവാഹികളായിരുന്നവരോട്, പ്രത്യേകിച്ച് ഇടവേള ബാബുവിനോട് സംസാരിച്ചതിനെ കുറിച്ചാണ് ലീക്കായ വോയിസ് നോട്ട്. അതിൻ്റെ ഒരു ഭാഗം പുറത്ത് വിട്ട്, 'അമ്മയിലേക്ക് സ്വാഗതം' എന്ന് പറയുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. അമ്മയിൽ ഇല്ലാത്തവരെ ആണ് സ്വാഗതം ചെയ്യുക. ഇത് അതിൻ്റെ ആവശ്യമില്ല. കേസ് കൊടുക്കാനും മറ്റും മുൻകൈ എടുക്കാത്തതിനെ കുറിച്ചുണ്ടായ സംസാരത്തിൻ്റെ ഒരു ഭാഗമാണ് പുറത്ത് പോയിട്ടുള്ളത്. മുഴുവനായി പുറത്ത് വിടാൻ അഭ്യർത്ഥിക്കുന്നു”, മാലാ പാര്‍വതി കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'ഒടുവില്‍ ഉത്തരങ്ങള്‍ നല്‍കപ്പെട്ടു, ഇനി വേണ്ടത്...'; സിജെപി സമരാനന്തരം മാധവ് സുരേഷിന്‍റെ പ്രതികരണം