
തനിക്കെതിരെ മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും നെഗറ്റിവ് പി.ആർ വർക്ക് ചെയ്യുന്നുണ്ടെന്ന നടൻ ജോജു ജോർജിന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വരവുമായി ബന്ധപ്പെട്ടായിരുന്നു ജോജുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ അവതാരകൻ മിഥുന്റെ ഭാര്യയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ലക്ഷ്മി മേനോൻ ജോജു പറഞ്ഞ നടൻ ആരാണെന്ന തരത്തിലുള്ള സൂചനകൾ നൽകികൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. ജോജുവിനെ പിന്തുണച്ചുകൊണ്ട് ' ഇത് ആ പെൺകോന്തന്റെയും അവളുടെയും സ്ഥിരം പരിപാടിയാണ്, നമ്മൾ ഇതിനും മുകളിൽ അല്ലേ ചേട്ടാ' എന്നായിരുന്നു ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ കുറിച്ചത്. എന്നാൽ പങ്കുവച്ച് നിമിഷങ്ങൾക്കകം ലക്ഷ്മി തന്റെ സ്റ്റോറി ഡിലീറ്റ് ചെയ്യുകയുണ്ടായി.
ഇതിന് പിന്നാലെ റെഡിറ്റ്, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ജോജു പറഞ്ഞ നടൻ ആരാണെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി. കുഞ്ചാക്കോ ബോബൻ ആണ് ജോജു പറഞ്ഞ നടൻ എന്ന തരത്തിലായിരുന്നു റെഡിറ്റ് ചർച്ചകൾ. എന്നാൽ ജോജുവോ കുഞ്ചാക്കോ ബോബനോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. ഇപ്പോഴിതാ ജോജുവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
സിനിമയിൽ അഭിനയിച്ച രണ്ട് കുട്ടികൾ കുഞ്ചാക്കോ ബോബനോടൊപ്പമുള്ള സെറ്റിലെ നിമിഷങ്ങളെ പുകഴ്ത്തി പറഞ്ഞത് കേട്ടുവെന്നും, എങ്ങനെയായിരുന്നു അവരുമായുള്ള അനുഭവം എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. താൻ അവരുടെ ഇടയിൽ നല്ലപോലെ പിആർ വർക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. 'പിആറിന്റെ കാര്യത്തിൽ ചാക്കോച്ചനെ കഴിഞ്ഞേയുള്ളൂ ആരും എന്നാണ്' ഇതിന് പിന്നാലെ നടൻ സാബുമോന്റെ പ്രതികരണം. "ഓരോ സമയത്തും അതിനുള്ളത് അവർക്ക് (പിആർ ചെയ്യുന്നവർക്ക്) അങ്ങോട്ട് കൊടുക്കും, ഇപ്പോൾ തന്നെ പിആർ വർക്ക് ഓൺലൈനിൽ ആരംഭിച്ചിട്ടുണ്ട് " എന്നും സാബുമോൻ കൂട്ടിച്ചേർക്കുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ