'അമ്മ'യിലെ സിസിടിവി ദൃശ്യം തനിക്കുവേണ്ടി ചോര്‍ത്തിയെന്ന് പ്രചരണം; യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി മാലാ പാര്‍വതി

Published : Jun 13, 2026, 06:16 PM IST
Maala Parvathi takes legal action against youtube channel for defamation against her in connection with problems in amma

Synopsis

'വണ്‍ 2 ടോക്സ്' എന്ന യുട്യൂബ് ചാനലിനാണ് താരത്തിന്‍റെ വക്കീല്‍ നോട്ടീസ് 

താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുട്യൂബ് ചാനലിന് വക്കീല്‍ നോട്ടീസ് അയച്ച് നടി മാലാ പാര്‍വതി. വണ്‍ 2 ടോക്സ് എന്ന ചാനലിനാണ് മാലാ പാര്‍വതി നോട്ടീസ് അയച്ചിരിക്കുന്നത്. ഒന്നര ആഴ്ച മുന്‍പ് പ്രസ്തുത ചാനലില്‍ വന്ന ഒരു വീഡിയോ ആണ് ഇതിന് കാരണം. അമ്മയിലെ സിസിടിവി ദൃശ്യങ്ങള്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരന്‍ മാലാ പാര്‍വതിക്കുവേണ്ടി ചോര്‍ത്തി എന്നതായിരുന്നു പ്രസ്തുത വീഡിയോയിലെ ആരോപണം. എക്സിക്യൂട്ടീവ് കമ്മിറ്റിയുടേത് അടക്കമുള്ള വീഡിയോ ആണ് ചോര്‍ത്തിയതെന്നും ആ ദൃശ്യങ്ങള്‍ മാലാ പാര്‍വതി ചാനലുകളിലടക്കം എത്തിച്ചുവെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു.

ഈ വീഡിയോ യുട്യൂബ് ചാനലില്‍ വന്ന സമയത്തുതന്നെ മാലാ പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ അതിനെതിരെ പ്രതികരിക്കുകയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യുട്യൂബ് ചാനല്‍ അതിന് തയ്യാറാകാതെ ഇരുന്നതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വീഡിയോയില്‍ പറഞ്ഞത് പൂര്‍ണ്ണമായും അപവാദ പ്രചാരണമാണെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അങ്ങനെയൊരു സംഭവമേ ഇല്ലെന്നും അതിന് യാതൊരു തെളിവും ഇല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. വീഡിയോ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഉടന്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് മാലാ പാര്‍വതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ യുട്യൂബ് ചാനലിലൂടെത്തന്നെ മാപ്പ് പറയണം. ഏഴ് ദിവസത്തിനുള്ളില്‍ വീഡിയോ പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ട കേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

അമ്മ സംഘടനയുടെ ഫെബ്രുവരി 14 ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോണ്‍സര്‍ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കിയിരുന്നു. ടിനി ടോം തന്നെ മതവാദിയെന്ന് ആക്ഷേപിച്ചുവെന്ന് അന്‍സിബ ആരോപിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇരുപതുകൾ എന്നെ ജീവിതം പഠിപ്പിച്ചു, നന്ദിയോടെ മുന്നോട്ട്'; മുപ്പതാം പിറന്നാൾ ആഘോഷമാക്കി വർഷ രമേശ്
ന്യൂ ലുക്കില്‍ 'ജോര്‍ജുകുട്ടി'! ട്രൂ പാന്‍ വേള്‍ഡ് ആവാന്‍ 'ദൃശ്യം 3', ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു