
മുപ്പതാം പിറന്നാൾ ആഘോഷമാക്കി നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ വർഷ രമേശ്. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് വർഷയുടെ പിറന്നാൾ കളർഫുള്ളാക്കിയത്. ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും വർഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ഡേർട്ടി തേർട്ടി' എന്നു പേരിട്ടാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ വർഷക്ക് പിറന്നാളാശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്, ഇത്രയും നല്ല സുഹൃത്തുക്കളെ ലഭിച്ചതിൽ വർഷ ഭാഗ്യം ചെയ്തവളാണ് എന്നാണ് കമന്റ് ബോക്സിൽ പലരും കുറിക്കുന്നത്. പിറന്നാൾ ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
"എന്റെ ഇരുപതുകൾ പല കാര്യങ്ങളും മനസിലാക്കാനും പഠിക്കാനുമുള്ളതായിരുന്നു. ഇരുപതുകളുടെ അവസാനം ഞാൻ ആരാണെന്ന് എന്നെ പഠിപ്പിച്ചു. ഇപ്പോൾ, എന്റെ മുപ്പതുകളിലേക്ക് കടക്കുമ്പോൾ, ഇനിയെനിക്ക് കൂടുതൽ ലഭിക്കാനിരിക്കുന്ന ഉൾക്കാഴ്ചക്കും ലക്ഷ്യബോധത്തിനും വളർച്ചയ്ക്കും വേണ്ടി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു. പൂർണമായി ജീവിക്കാനും, ആഴത്തിൽ സ്നേഹിക്കാനും, ഈ മനോഹരമായ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ മനസ് ഇന്ന് ഏറെ സംതൃപ്തമാണ്. ഈ ജീവിതത്തോട് എനിക്ക് നന്ദി പറയാൻ മാത്രമേയുള്ളൂ," വർഷ കുറിച്ചു.
ആർജെ, വിജെ, ടെലിവിഷൻ അവതാരക, ഇൻഫ്ളുവൻസർ, നടി എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് വർഷ രമേശ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങറിന്റെ ഇപ്പോളത്തെ അവതാരക കൂടിയാണ് താരം. മലപ്പുറത്തെ ചെറിയൊരു ഗ്രാമത്തിൽ നിന്നു വരുന്ന താൻ ഇവിടം വരെ എത്തിയതും പല കാര്യങ്ങളും നേടിയതും ഓർക്കുമ്പോൾ അഭിമാനമാണ് തോന്നാറെന്ന് വർഷ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ