
നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നാണ് ചിത്രത്തിന്‍റെ പേര്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ്. സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.
ഷഫീഖിന്റെ സന്തോഷം, മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ എന്നിവയാണ് മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. തെലുങ്കില്‍ സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദയിലും ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ