
ചെന്നൈ: കോളിവുഡ് ഇന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന നായകതാരമാണ് ശിവകാര്‍ത്തികേയന്‍. പ്രേക്ഷകപ്രിയം നേടി ബോക്സ് ഓഫീസില്‍ ശ്രദ്ധേയ വിജയങ്ങള്‍ ഉണ്ടാക്കുന്നു എന്നതുതന്നെ അതിന് കാരണം. ശിവകാര്‍ത്തികേയന്‍റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത മാവീരന്‍ ആണ് ചിത്രം. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്.
നേരത്തെ യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മണ്ഡേല എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മഡോണ്‍ അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോസിറ്റീവ് അഭിപ്രായം ലഭിച്ചാല്‍ വന്‍ വിജയങ്ങളാവാറുണ്ട് പൊതുവെ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍. അത് മാവീരന്‍റെ കാര്യത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ് സിനിമാലോകം. പ്രിന്‍സിന്‍റെ വലിയ പരാജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍റെ പ്രതീക്ഷയുള്ള ചിത്രമാണ് മാ വീരന്‍.
റിലീസ് ദിവസത്തിന് പിന്നാലെ ചിത്രത്തിന്‍റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയി എന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം മികച്ച വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുക എത്രയാണെന്ന് വ്യക്തമല്ല. സൺ നെറ്റ്‌വർക്കാണ് മാവീരന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്.
ശാന്തി ടാക്കീസിന്‍റെ ബാനറില്‍ അരുൺ വിശ്വമാണ് മാവീരന്‍റെ നിർമ്മാണം. യോഗി ബാബു, സുനിൽ, മിഷ്‌കിൻ, സരിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശങ്കറിന്റെ മകൾ അദിതി ശങ്കറാണ് നായിക. ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഭരത് ശങ്കറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.
'മാത്തുക്കുട്ടി എന്‍ഗേജ്ഡ്' : വൈറലായി വീഡിയോയും ചിത്രങ്ങളും
സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി; ചിത്രം പങ്കുവച്ച് അഖില്‍ മാരാര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ