'മച്ചാന്‍റെ മാലാഖ' നാളെ തിയറ്ററുകളില്‍; അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

Published : Feb 26, 2025, 01:33 PM IST
'മച്ചാന്‍റെ മാലാഖ' നാളെ തിയറ്ററുകളില്‍; അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

Synopsis

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ യു തുടങ്ങിയവരും

സൌബിന്‍ ഷാഹിറിനെ നായകനാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത മച്ചാന്‍റെ മാലാഖ എന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്. നമിത പ്രമോദ് ആണ് നായിക.

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ യു (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആന്‍റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം - ഔസേപ്പച്ചൻ. ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റർ രതീഷ് രാജ്, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, ഡിസൈൻ അരുൺ മനോഹർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, പ്രൊഡക്ഷൻ മാനേജേഴ്സ് അഭിജിത്ത്, വിവേക്,  പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, പി ആർ ഒ പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് ഗിരിശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്‍റ്.

ALSO READ : അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; 'വിടാമുയര്‍ച്ചി' തീം മ്യൂസിക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ