
കൊച്ചി: ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്‍റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോത്സവം. രതീഷിന്‍റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ഒക്ടോബര്‍ 20 ന് ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് ചിത്രത്തിന്‍റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകള്‍ നടന്നത്. ഇപ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്‍റണിയാണ് പോസ്റ്ററില്‍ കാണുന്ന പ്രധാന കഥാപാത്രം.
ബാബു ആന്‍റണിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ സന്തോഷ് കുമാറിന്‍റേതാണ് ചിത്രത്തിന്‍റെ കഥ.
കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വളരെ രസകരമായ സോങ് ടീസറിലൂടെയായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം നേരത്തെ നടത്തിയത്. ഷെഹ്‍നാദ് ജലാൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ് കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ.
എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവ്യര്‍, വരികള്‍ വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, കലസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ആർ ജി വയനാടൻ, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഒ പ്രതീഷ് ശേഖർ.
ജപ്തി ഭീഷണി നേരിട്ട് മോളി കണ്ണമാലിയുടെ വീട്, ആധാരം തിരിച്ചെടുത്ത് നൽകി ഫിറോസ് കുന്നംപറമ്പിൽ- വീഡിയോ
ജയറാം വീണ്ടും തെലുങ്കില്‍, ഇക്കുറി മഹേഷ് ബാബുവിനൊപ്പം